ആദിവാസികള്‍ക്ക് സാംസ്ക്കാരികനായകരുടെ പിന്തുണ
തിരുവനന്തപുരം: ഭൂമിക്ക് വേണ്ടി നടക്കുന്ന ആദിവാസി സമരത്തിന് പിന്തുണയുമായി സാഹിത്യ സാംസ്ക്കാരിക മേഖലയിലുള്ളവര്‍ രംഗത്ത്.
ആദിവാസി സമരത്തിന് ഉടന്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സപ്തംബര്‍ 20 വ്യാഴാഴ്ച വിവിധ സാംസ്ക്കാരിക പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി എ. കെ. ആന്റണിക്ക് നിവേദനം നല്‍കി. ആദിവാസി സമരത്തെ ഒഴിവാക്കാനും ഭീഷണിപ്പെടുത്തി അടിച്ചമര്‍ത്താനുമാണ് സര്‍ക്കാരിന്റെ നീക്കമെന്ന് തങ്ങള്‍ മനസിലാക്കുന്നതായി നിവേദനത്തില്‍ പറയുന്നു. ജനാധിപത്യ രീതിയില്‍ സമരം ചെയ്യുന്ന ആദിവാസികളെ ചര്‍ച്ചയ്ക്ക് വിളിച്ച് ഭൂമി നല്‍കാനുള്ള തീരുമാനമെടുത്ത് പ്രശ്നം പരിഹരിക്കണമെന്ന് നിവേദനം ആവശ്യപ്പെട്ടു.
സമ്പന്ന കുടിയേറ്റക്കാരുടെയും എസ്റ്റേറ്റുടമകളുടെയും മതാധികാരികളുടെയും അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെയും കടുത്ത സമ്മര്‍ദവും നിയന്ത്രണവും സര്‍ക്കാരിന്റെ മേല്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അവര്‍ കുറ്റപ്പെടുത്തി. പ്രൊഫ. വിഷ്ണുനാരായണന്‍ നമ്പൂതിരി, കെ. പി. കുമാരന്‍, രവീന്ദ്രന്‍, സക്കറിയ, പ്രൊഫ. എസ്. ഗുപ്തന്‍നായര്‍, റോസ് മേരി, സി. എസ്. ചന്ദ്രിക, സാവിത്രി രാജീവന്‍ തുടങ്ങിയവര്‍ നിവേദനത്തില്‍ ഒപ്പുവച്ചിട്ടുണ്ട്.












Click it and Unblock the Notifications