Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളം സമാധാനമുള്ള നാട്: ആന്റണി

തിരുവനന്തപുരം: സമാധാനത്തിന് പേര് കേട്ട സംസ്ഥാനമായതിനാല്‍ കേരളത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് കുറയില്ലെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി.

കശ്മീരിലും വടക്കന്‍ സംസ്ഥാനങ്ങളിലും തീവ്രവാദ-അക്രമ പ്രവര്‍ത്തനങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ വിദേശ വിനോദസഞ്ചാരികളും കേരളത്തില്‍ സന്ദര്‍ശനം നടത്താനാണ് താല്‍പര്യപ്പെടുന്നതെന്ന് ആന്റണി പറഞ്ഞു. സപ്തംബര്‍ 20 വ്യാഴാഴ്ച വിനോദസഞ്ചാര ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിനോദസഞ്ചാരരംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായുള്ള പദ്ധതികള്‍ ഉടന്‍ പ്രഖ്യാപിക്കും. വിനോദസഞ്ചാര മേഖലയില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നും 4000 കോടി രൂപ അടിസ്ഥാന സൗകര്യവികസനത്തിനായി മാറ്റി വച്ചാല്‍ ഈ രംഗത്തു നിന്നുള്ള വരുമാനം ഇരട്ടിയാക്കാമെന്നും ആന്റണി അഭിപ്രായപ്പെട്ടു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ലോക വിനോദസഞ്ചാര ഭൂപടത്തില്‍ കേരളത്തിന് അര്‍ഹമായ സ്ഥാനം നേടിക്കൊടുക്കാനാണ് ശ്രമമെന്നും ആന്റണി വ്യക്തമാക്കി.

ചടങ്ങില്‍ വിനോദസഞ്ചാര മന്ത്രി കെ. വി. തോമസ് അധ്യക്ഷനായിരുന്നു. 14 ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകളുമായി സഹകരിച്ചാണ് ബോധവല്‍ക്കരണ പരിപാടി നടത്തുന്നത്. വിനോദസഞ്ചാരികളുമായി നേരിട്ട് ഇടപെടുന്ന ടാക്സി, ഓട്ടോ ഡ്രൈവര്‍മാര്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, വിനോദസഞ്ചാര കേന്ദ്രങ്ങളിലെ യുവാക്കള്‍ എന്നിവര്‍ക്കായി പ്രത്യേക പരിശീലന പരിപാടി ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+