Get Updates
Get notified of breaking news, exclusive insights, and must-see stories!

തന്റെ തീരുമാനം തെറ്റായിരുന്നില്ല: ഫാത്തിമ

തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രിയായി ജയലളിതയെ നിയമിച്ചത് നിയമത്തെ കുറിച്ചുള്ള തന്റെ പരിജ്ഞാനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് മുന്‍ തമിഴ്നാട് ഗവര്‍ണര്‍ ഫാത്തിമാ ബീവി പറഞ്ഞു.

തീരുമാനം തന്റേതായിരുന്നു. തമിഴ്നാട്ടിലെ ക്രമസമാധാന പ്രശ്നവും എഐഎഡിഎംകെയ്ക്ക് തിരഞ്ഞെടുപ്പില്‍ ലഭിച്ച വന്‍ഭൂരിപക്ഷവും പോലുള്ള നിരവധി വശങ്ങള്‍ കണക്കിലെടുത്താണ് താന്‍ അത്തരമൊരു തീരുമാനം കൈകൊണ്ടത്. ഫാത്തിമാ ബീവി വ്യക്തമാക്കി.

ഭരണഘടനാ നിര്‍ദേശങ്ങളെ കുറിച്ചുള്ള തന്റെ പരിജ്ഞാനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം കൈകൊണ്ടത്. ഇതേ കുറിച്ച് കേന്ദ്രവുമായി ആലോചിക്കേണ്ട കാര്യമുണ്ടായിരുന്നില്ല.

തന്റെ തീരുമാനത്തെ പറ്റി യാതൊരു പശ്ചാത്താപവുമില്ലെന്നും അവര്‍ പറഞ്ഞു. തമിഴ്നാട്ടില്‍ ഒരു സ്ഥിരതയുള്ള സര്‍ക്കാര്‍ വേണമെന്ന ഉദ്ദേശ്യത്തോടെയാണ് താന്‍ അങ്ങനെ ചെയ്തത്. തന്റെ മുമ്പില്‍ മറ്റൊരു സാധ്യതയുമുണ്ടായിരുന്നില്ല.

സുപ്രിം കോടതി ഭരണഘടനയെ വ്യാഖ്യാനിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയാണ് ചെയ്തത്. അത് അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+