ശ്രീനാരായണ സമാധി ദിനം ആചരിച്ചു
തിരുവനന്തപുരം: ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ശ്രീനാരായണ ഗുരദേവന്റെ 74ാം സമാധി ദിനം ആചരിച്ചു.
സമൂഹപ്രാര്‍ത്ഥന, ഉപവാസം, ഗുരുദേവ കൃതികളുടെ പാരായണം, അന്നദാനം തുടങ്ങിയ ചടങ്ങുകളില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു. ഗുരുദേവ സമാധി സ്ഥലമായ വര്‍ക്കല ശിവഗിരിയിലും ജന്മസ്ഥലമായ ചെമ്പഴന്തിയിലും ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയ അരുവിപ്പുറത്തുമാണ് ചടങ്ങുകള്‍ നടന്നത്.
ശിവഗിരിയില്‍ നടന്ന ഉപവാസയജ്ഞം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. മഹദ്വചനങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയതാണ് ഗുരുദേവന്റെ മഹത്വമെന്ന് കരുണാകരന്‍ പറഞ്ഞു. ഗുരുദേവ കൃതികള്‍ പുതിയ തലമുറയ്ക്ക് മനസിലാക്കിക്കൊടുക്കാനാവാത്തത് ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും ജനനായകരുടെയും വീഴ്ചയാണെന്നും കരുണാകരന്‍ പറഞ്ഞു.
ചെമ്പഴന്തിയില്‍ നടന്ന ഉപവാസയജ്ഞവും സമൂഹപ്രാര്‍ത്ഥനയും പബ്ലിക്ക് റിലേഷന്‍സ് മന്ത്രി എം. എം. ഹസന്‍ ഉദ്ഘാടനം ചെയ്തു. നൂറ് കണക്കിന് ശ്രീനാരായണീയര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.












Click it and Unblock the Notifications