Get Updates
Get notified of breaking news, exclusive insights, and must-see stories!

ന്യായവില ഔഷധ കേന്ദ്രങ്ങള്‍ പൂട്ടിക്കാന്‍ ശ്രമമെന്ന്

തിരുവനന്തപുരം: കഴിഞ്ഞ ആറ് വര്‍ഷമായി പൊതുവിപണിയെക്കാള്‍ കുറഞ്ഞ വിലയ്ക്ക് മരുന്ന് വില്‍പ്പന നടത്തി നിരവധി രോഗികള്‍ക്ക് ആശ്വാസമായിട്ടുള്ള ന്യായവില മെഡിക്കല്‍ സ്റോറുകള്‍ പൂട്ടിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ആരോപണം.

കേരളത്തിലുടനീളം പ്രവര്‍ത്തിക്കുന്ന ന്യായവില മെഡിക്കല്‍ സ്റോറുകളെ പൂട്ടിക്കുവാനുള്ള ചില മരുന്ന് കമ്പനികളുടെയും സ്വകാര്യ മെഡിക്കല്‍ സ്റോറുടമകളുടെ സംഘടനകളുടെയും ശ്രമത്തിന് സര്‍ക്കാര്‍ തടയിടണമെന്ന് കേരളാ ഹോസ്പിര്റല്‍ കമ്മ്യൂണിറ്റി ഫാര്‍മസി എംപ്ലോയീസ് അസോസിയേഷന്‍ സപ്തംബര്‍ 21 വെള്ളിയാഴ്ച ആവശ്യപ്പെട്ടു.

മരുന്നുവിതരണക്കാരുടെ സംഘടനയുടെ ഭീഷണിയില്‍ പെട്ട് ഗ്ലാക്സോ, സിപ്ല തുടങ്ങിയ 20ല്‍ ഏറെ മരുന്ന് കമ്പനികള്‍ ന്യായവില മെഡിക്കല്‍ സ്റോറുകള്‍ക്ക് മരുന്ന് വിതരണം നിര്‍ത്തുമെന്ന് രേഖാമൂലം ഉറപ്പ് നല്‍കിയതായി അസോസിയേഷന്‍ വ്യക്തമാക്കി.

മരുന്നു വിതരണം നിര്‍ത്തിവച്ചിരിക്കുന്ന കമ്പനികളെ കൊണ്ട് അടിയന്തിരമായി ന്യായവില മെഡിക്കല്‍ സ്റോറുകള്‍ക്ക് മരുന്ന് വിതരണം പുനരാരംഭിക്കുവാനും മരുന്ന് വിതരണം കമ്പനികളില്‍ നിന്നും നേരിട്ട് എത്തിക്കുവാനുമുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.

പൊതുവിപണിയെക്കാള്‍ 10 മുതല്‍ 60 ശതമാനം വരെ വിലക്കുറവില്‍ 24 മണിക്കൂറും മരുന്ന് വില്‍പ്പന നടത്തുന്ന 30 ന്യായവില മെഡിക്കല്‍ സ്റോറുകള്‍ സംസ്ഥാനത്തുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+