Get Updates
Get notified of breaking news, exclusive insights, and must-see stories!

മാര്‍ക്ക് ചോദിച്ചതിന് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു

തിരുവനന്തപുരം: പ്രോഗ്രസ് കാര്‍ഡില്‍ അര്‍ഹതപ്പെട്ട മാര്‍ക്ക് ചേര്‍ക്കുവാന്‍ ആവശ്യപ്പെട്ട വിദ്യാര്‍ത്ഥിനിയെ പ്രധാനധ്യാപിക പീഡിപ്പിച്ചതായി പരാതി.

തിരുവനന്തപുരം ഹോളി ഏഞ്ചല്‍സ് ഐസിഎസ്സി വിഭാഗത്തില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന രേഷ്മ എന്ന വിദ്യാര്‍ത്ഥിനിക്കാണ് സ്കൂള്‍ പ്രധാനധ്യാപിക സിസ്റര്‍ ഹെലനില്‍ നിന്നും പീഡനമേല്‍ക്കേണ്ടി വന്നത്. ഇക്കഴിഞ്ഞ യൂണിറ്റ് ടെസ്റ് പരീക്ഷയില്‍ രേഷ്മയെഴുതിയ കണക്ക് പരീക്ഷയുടെ ഉത്തരക്കടലാസില്‍ കുറച്ച് മാര്‍ക്ക് അധ്യാപിക ചേര്‍ക്കാന്‍ വിട്ടുപോയിരുന്നു.

രേഷ്മ ഇത് ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്ന് പേപ്പര്‍ മൂല്യനിര്‍ണയം നടത്തിയ അധ്യാപിക തന്നെ മാര്‍ക്ക് ചേര്‍ക്കുകയും ചെയ്തു. എന്നാല്‍ പ്രോഗ്രസ് കാര്‍ഡില്‍ ഇത് രേഖപ്പെടുത്തിയില്ല. കുട്ടി ഇതാവശ്യപ്പെട്ടപ്പോള്‍ രേഷ്മ മാര്‍ക്ക് തിരുത്തിയെന്ന സമീപനമാണ് ഹെഡ്മിസ്ട്രസ് ഹെലന്‍ സ്വീകരിച്ചത്.

തുടര്‍ന്ന് അധ്യാപികമാര്‍ മാറി മാറി കുട്ടിയെ ചോദ്യം ചെയ്യാന്‍ തുടങ്ങി. സപ്തംബര്‍ 13 വ്യാഴാഴ്ച ഉച്ചയ്ക്ക് പ്രധാനധ്യാപിക കുട്ടിയെ മുറിയിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യാന്‍ തുടങ്ങി. കുട്ടിയെ ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ അനുവദിച്ചില്ലെന്ന് രേഷ്മയുടെ മാതാപിതാക്കളായ ഇന്ദിരാദേവിയും ഓസ്റിനും തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേട്ട് മുമ്പാകെ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

വൈകുന്നേരം അഞ്ച് മണിയായിട്ടും കുട്ടി വീട്ടിലെത്താതിനെ തുടര്‍ന്ന് സ്കൂളിലെത്തിയ മാതാപിതാക്കള്‍ കാണുന്നത് പ്രധാനാധ്യാപികയുടെ മുറിയില്‍ പേടിച്ചരണ്ട് നില്‍ക്കുന്ന രേഷ്മയെ ആണ്. രക്ഷിതാക്കള്‍ തിരക്കി വരാന്‍ വേണ്ടിയാണ് കുട്ടിയെ വീട്ടിലേക്ക് വിടാത്തത് എന്നായിരുന്നു പ്രധാനാധ്യാപികയുടെ വിശദീകരണം. അപ്പോള്‍ സമയം ഏഴ് മണി കഴിഞ്ഞിരുന്നു. കുട്ടിയെ തടങ്കലില്‍ വച്ച് പീഡിപ്പിച്ചതിന് പ്രധാനാധ്യാപിക ഹെലനെതിരെ കേസെടുക്കണമെന്നാണ് മാതാപിതാക്കള്‍ പരാതി നല്‍കിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+