Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്റേയ്ക്കെതിരെ അപ്പീല്‍ കൊടുക്കില്ല: രാഘവന്‍

തിരുവനന്തപുരം: സഹകരണസംഘങ്ങളില്‍ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് സ്റേ ചെയ്ത കോടതി നടപടിക്കെതിരെ അപ്പീല്‍ കൊടുക്കില്ലെന്ന് സഹകരണ മന്ത്രി എം. വി. രാഘവന്‍.

ഭരണസമിതി കാലാവധി നീട്ടിയതിനെതിരെ ഉത്തരവിറക്കിയ അതേ ഡിവിഷന്‍ ബഞ്ചാണ് അഡ്മിനിസ്ട്രേറ്റീവ് ഭരണം സ്റേ ചെയ്തിരിക്കുന്നത്. ഇതിനാലാണ് അപ്പീല്‍ നല്‍കേണ്ടെന്ന് തീരുമാനിച്ചതെന്ന് സപ്തംബര്‍ 20 വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ രാഘവന്‍ വ്യക്തമാക്കി.

ഭരണസമിതിയുടെ കാലാവധി മൂന്നില്‍ നിന്നും അഞ്ചാക്കി കഴിഞ്ഞ സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും മൂന്ന് വര്‍ഷവും ഭരിച്ച സമിതിക്ക് തന്നെ പിന്നീടുള്ള രണ്ട് വര്‍ഷവും ഭരിക്കാന്‍ അധികാരമുണ്ടാകുമെന്നുള്ളത് ബൈലോയില്‍ ചേര്‍ത്തിരുന്നില്ല. ഇക്കാരണത്താലാണ് ഭരണസമിതി പിരിച്ചുവിടാന്‍ കോടതി ഉത്തരവിട്ടതെന്ന് രാഘവന്‍ ചൂണ്ടിക്കാട്ടി. അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയതിന് പിന്നില്‍ രാഷ്ട്രീയമൊന്നും ഇല്ലെന്നും രാഘവന്‍ വ്യക്തമാക്കി.

അപ്പീല്‍ കൊടുക്കില്ലെങ്കിലും ഇത് സംബന്ധിച്ച് എന്ത് വിശദീകരണവും കോടതിയില്‍ നല്‍കാന്‍ സര്‍ക്കാര്‍ തയാറാണ്െ. നിയമവകുപ്പിന്റെയും അഡ്വക്കേറ്റ് ജനറലിന്റെയും അഭിപ്രായങ്ങള്‍ ആരാഞ്ഞ ശേഷമാണ് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്നും രാഘവന്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+