ആര്‍സിസി: അന്വേഷണസംഘത്തിന് നോട്ടീസ്
തിരുവനന്തപുരം: തിരുവനന്തപുരത്തെ റീജിയണല്‍ കാന്‍സര്‍ സെന്ററിലെ (ആര്‍സിസി) മരുന്ന് പരീക്ഷണ വിവാദത്തെ കുറിച്ച് അന്വേഷിക്കുന്ന കേന്ദ്ര അന്വേഷണ സംഘത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചു.
മരുന്ന് പരീക്ഷണത്തില്‍ മനുഷ്യാവകാശ ലംഘനം നടന്നിട്ടില്ലെന്ന റിഇപ്പോര്‍ട്ടിനെതിരെയാണ് ഡോ. പര്‍വേസ് പരീഖിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന് നോട്ടീസയച്ചിരിക്കുന്നത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) നിയോഗിച്ച അന്വേഷണസംഘം പുറത്തുവിട്ട പഠനറിപ്പോര്‍ട്ടിലും ഇത്തരം പരാമര്‍ശമുള്ളതിനാല്‍ ഐഎംഎയ്ക്കും നോട്ടീസയച്ചിട്ടുണ്ട്.
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ അധികാരത്തിന്‍ മേലുള്ള കൈകടത്തലായാണ് കമ്മീഷന്‍ ഇതിനെ കാണുന്നതെന്ന് കമ്മീഷനംഗം ഡോ. എസ്. ബലരാമന്‍ സപ്തംബര്‍ 21 വെള്ളിയാഴ്ച പറഞ്ഞു. സംസ്ഥാനത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് പഠിക്കുവാനും നടപടിക്ക് ശുപാര്‍ശ ചെയ്യാനും നിയമപരമായി രൂപീകരിക്കപ്പെട്ട സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുള്ളപ്പോള്‍ മരുന്ന്പരീക്ഷണത്തെ കുറിച്ച് അന്വേഷിക്കുന്ന കമ്മീഷന്‍ അതിന് തുനിയേണ്ടതില്ലെന്നും ബലരാമന്‍ വ്യക്തമാക്കി.
മനുഷ്യാവകാശ കമ്മീഷന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റം ഗൗരവമായി കാണും. കേന്ദ്ര അന്വേഷണ കമ്മീഷന്റെയും ഐഎംഎയുടെയും അന്വേഷണം പൂര്‍ണമായതിന് ശേഷം കൂടുതല്‍ നടപടികളെ കുറിച്ച് ആലോചിക്കും. ഡോ. ഭട്ടതിരിയുടെ പരാതിയിന്മേലുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications