Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്തെമ്പാടും കനത്ത സുരക്ഷ

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര വകുപ്പിന്റെയും ഇന്റലിജന്‍സ് ബ്യൂറോയുടെയും നിര്‍ദേശമനുസരിച്ച് സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തി.

അമേരിക്കന്‍ സംഭവവികാസങ്ങളെ തുടര്‍ന്ന് വിമാനത്താവളങ്ങള്‍, ജല അതോറിറ്റിയുടെ പമ്പിംഗ് സ്റേഷനുകളും ജലസംഭരണികളും, വൈദ്യുതി ബോര്‍ഡ് സബ്സ്റേഷനുകള്‍, അണക്കെട്ടുകള്‍, ടെലിഫോണ്‍ എക്സചേഞ്ചുകള്‍, പെട്രോള്‍-ഡീസല്‍, പാചകവാതകം എന്നിവയുടെ സംഭരണ വിതരണ കേന്ദ്രങ്ങള്‍ തുടങ്ങി സ്ഥലങ്ങളിലാണ് 24 മണിക്കൂറും ശക്തമായ സുരക്ഷാ സംവിധാനവും കാവലും ഏര്‍പ്പെടുത്തിയിട്ടുള്ളത്.

തിരുവനന്തപുരം ജില്ലയിലെ മര്‍മ്മപ്രധാന കേന്ദ്രങ്ങളില്‍ സുരക്ഷാ സംവിധാനം കര്‍ശനമാക്കാനും പ്രധാന സ്ഥാപനങ്ങള്‍ക്ക് മുന്നിലെ കുടിയേറ്റവും മാലിന്യക്കൂമ്പാരവും തടയാനും കഴിഞ്ഞ ദിവസം കളക്ടര്‍ ജ്യോതിലാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം നിര്‍ദേശം നല്‍കി.

വൈദ്യുതി ബോര്‍ഡിന്റെ പദ്ധതി പ്രദേശങ്ങളിലെ സുരക്ഷയെ കുറിച്ച് ജാഗ്രത വേണമെന്ന് ഇന്റലിജന്‍സ് ബ്യൂറോ നിര്‍ദേശം നല്‍കിയിരുന്നതായി കഴിഞ്ഞ ദിവസം സുരക്ഷാ സംവിധാനത്തെ കുറിച്ച് ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തവെ വൈദ്യുതി മന്ത്രി കടവൂര്‍ ശിവദാസന്‍ വെളിപ്പെടുത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+