കള്ള്ഷാപ്പുകള്‍ ഏല്പിക്കുന്നതിനെതിരെ സുധീരന്‍
തിരുവനന്തപുരം: കള്ള്ഷാപ്പുകള്‍ വീണ്ടും അബ്കാരികളെ ഏല്പിക്കാനുള്ള യുഡിഎഫ് ഉന്നതാധികാര സമിതി യോഗം പ്രതിഷേധാര്‍ഹമാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍ എംപി.
കള്ള്ഷാപ്പ് സഹകരണസംഘങ്ങള്‍ പിരിച്ചുവിടുമെന്ന് മാത്രമേ യുഡിഎഫ് പ്രകടന പത്രികയില്‍ പറഞ്ഞിട്ടുള്ളൂ. അവ അബ്കാരികളെ തിരിച്ചേല്പിക്കുമെന്നത് യുഡിഎഫ് വാഗ്ദാനമല്ല. സുധീരന്‍ ചൂണ്ടിക്കാട്ടി.
കള്ള് ഷാപ്പുകള്‍ സ്പിരിറ്റ് മാഫിയക്ക് വിട്ടുകൊടുക്കുന്നതിന് തുല്യമാണ് ഈ തീരുമാനം. കള്ള് ഷാപ്പുകള്‍ വീണ്ടും അബ്കാരികളെ ഏല്പിക്കുന്നത് വിഷമദ്യ ദുരന്തങ്ങളുണ്ടാവാനുള്ള സാധ്യതയാണ് സൃഷ്ടിക്കുന്നത്.
പുതിയ കെപിസിസി ഭാരവാഹികളുടെ ലിസ്റ് പ്രഖ്യാപിക്കപ്പെട്ട നിലക്ക് അവരുമായി ആലോചിക്കാതെ ധൃതി പിടിച്ചൊരു തീരുമാനമെടുത്തത് ശരിയല്ല. തീരുമാനം യുഡിഎഫ് പുന:പരിശോധിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും സുധീരന്‍ പറഞ്ഞു.












Click it and Unblock the Notifications