കള്ള്ഷാപ്പുകള്‍ അബ്കാരികളെ ഏല്പിക്കും
തിരുവനന്തപുരം: കള്ള്ഷാപ്പുകളുടെ നടത്തിപ്പ് വീണ്ടും അബ്കാരികളെ ഏല്പിക്കാന്‍ യുഡിഎഫ് ഉന്നതാധികാരസമിതി യോഗം തീരുമാനിച്ചു. അബ്കാരികളെ കള്ള്ഷാപ്പുകള്‍ തിരിച്ചേല്പിക്കരുതെന്ന് ആവശ്യപ്പെടുന്ന ക്രിസ്ത്യന്‍ മതഅധ്യക്ഷന്മാരെയും മദ്യവിരുദ്ധ പ്രവര്‍ത്തകരെയും ബോധ്യത്തിലെടുത്തതിന് ശേഷം പുതിയ നയം പ്രഖ്യാപിക്കാനാണ് തീരുമാനം.
ഇപ്പോള്‍ സഹകരണസംഘങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന ഷാപ്പുകള്‍ സംഘങ്ങളുടെ കാലാവധി തീര്‍ന്നാല്‍ ലേലം ചെയ്യും. ഇപ്പോള്‍ പ്രവര്‍ത്തിക്കാത്ത ഷാപ്പുകളും കുടിശിക വരുത്തിയ സംഘങ്ങളുടെ കീഴിലുള്ള ഷാപ്പുകളും ഉടന്‍ ലേലം ചെയ്യും.
മുന്നണിയിലെ ഒരു വിഭാഗം അബ്കാരികളെ ഷാപ്പുകളുടെ നടത്തിപ്പ് തിരിച്ചേല്പിക്കുന്നതിനെ എതിര്‍ത്തെങ്കിലും ജെഎസ്എസും മറ്റും നിലവിലുള്ള സംവിധാനം തുടരുന്നതിനോട് ശക്തമായി വിയോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നു. സഹകരണ സംഘങ്ങള്‍ നടത്തുന്നതു മൂലം സര്‍ക്കാരിന് വന്‍തുകയാണ് നഷ്ടപ്പെടുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
ചാരായ നിരോധനംമൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് കള്ള് ഷാപ്പുകളില്‍ ജോലി നല്‍കാനും യോഗത്തില്‍ തീരുമാനമായി.












Click it and Unblock the Notifications