കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസിന് ഇസ്രയേലിന്റെ വ്യോമാതിര്‍ത്തി ഉപയോഗിക്കാം

  • By Staff
Google Oneindia Malayalam News

ജറുസേലം: തീവ്രവാദത്തിനെതിരായ യുദ്ധത്തില്‍ യുഎസിന് തങ്ങളുടെ വ്യോമാതിര്‍ത്തി ഉപയോഗിക്കാമെന്ന് ഇസ്രേയേല്‍. വാഷിംഗ്ടണിലെ ഇസ്രയേലി അംബാസിഡര്‍ ഡേവിഡ് ഇവ്റിയാണ് സപ്തംബര്‍ 21 വെള്ളിയാഴ്ച വാഷിംഗ്ടണില്‍ ഒരു അഭിമുഖത്തില്‍ ഇക്കാര്യം അറിയിച്ചത്.

യുഎസ്സിനാവാശ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ ഇസ്രയേല്‍ ഒരുക്കമാണെന്ന് ഡേവിഡ് ഇവ്റി വ്യക്തമാക്കി.

ആക്രമം തുടങ്ങുന്നതിന് മുമ്പ് യുഎസ് തങ്ങളെ ഇതു സംബന്ധിച്ച് അറിയിക്കുമെന്നാണ് കരുതുന്നതെന്ന് ഇവ്റി പറഞ്ഞു.

1991ല്‍ ഗള്‍ഫ് യുദ്ധം ആരംഭിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് യുഎസ് ഇസ്രയേലിന് ഇറാക്കിനെതിരായ യുദ്ധം സംബന്ധിച്ച് അറിയിപ്പ് നല്‍കിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X