താലിബാന്‍ ഒസാമയെ വിട്ടുകൊടുക്കില്ല
ഇസ്ലാമാബാദ്: സൗദി ഇസ്ലാമിക തീവ്രവാദി ഒസാമ ബിന്‍ ലാദനെ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം അമേരിക്കയ്ക്ക് വിട്ടുകൊടുക്കില്ല എന്ന് അഫ്ഗാന്‍ ഇസ്ലാമിക് പ്രസ് (എഐപി) വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
ഇത് സാധ്യമല്ല. ഒസാമയുടെ കാര്യത്തില്‍ ഞങ്ങളുടെ നിലപാടില്‍ മാറ്റം വന്നിട്ടില്ല. അദ്ദേഹത്തെ അമേരിക്കക്ക് കൈമാറുകയോ രാജ്യത്ത് നിന്ന് പുറത്താക്കുകയോ ചെയ്താല്‍ അത് ഇസ്ലാമിനെയും ശരീയത്തിനും അപമാനിക്കലായിരിക്കും, പാകിസ്ഥാനിലെ അഫ്ഗാന്‍ അംബാസഡര്‍ അബ്ദുള്‍ സലാം സെയ്ഫിനെ ഉദ്ധരിച്ച് സപ്തംബര്‍ 21 വെള്ളിയാഴ്ച എഐപി റിപ്പോര്‍ട്ടു ചെയ്തു.
അതേസമയം ഒസാമയെ വിട്ടുകൊടുക്കുന്ന കാര്യത്തില്‍ ഉടന്‍ തന്നെ നടപടിയെടുക്കണമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ് ബുഷ് താലിബാന് അന്ത്യശാസനം നല്‍കിയിട്ടുണ്ട്. ഒന്നുകില്‍ അവര്‍ തീവ്രവാദികളെ കൈമാറുക, അല്ലെങ്കില്‍ വിധിയെ അഭിമുഖീകരിക്കുക, സപ്തംബര്‍ 20 വ്യാഴാഴ്ച അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ബുഷ് പറഞ്ഞു.
വ്യാഴാഴ്ച ചേര്‍ന്ന അഫ്ഗാന്‍ മുസ്ലിം പണ്ഡിതരുടെ യോഗം ഒസാമയെ രാജ്യത്ത് നിന്ന് പുറത്താക്കാന്‍ താലിബന്‍ പരമോന്നത നേതാവ് മുല്ല മൊഹമ്മദ് ഒമറിനോട് നിര്‍ദ്ദേശിച്ചിരുന്നു.












Click it and Unblock the Notifications