പാക്കിസ്ഥാനില്‍ പണിമുടക്ക് പൂര്‍ണം
കറാച്ചി: അഫ്ഗാനിസ്ഥാനെതിരായ യുഎസ് നീക്കത്തിന് സര്‍ക്കാര്‍ പിന്തുണ പ്രഖ്യാപിച്ചതിനെതിരെ പാകിസ്ഥാനില്‍ വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് പൂര്‍ണം.
പണിമുടക്ക് പ്രധാന നഗരങ്ങളിലെ ജനജീവിതത്തെ സ്തംഭിപ്പിച്ചു. വിവിധ നഗരങ്ങളില്‍ സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ചുകൊണ്ട് ആയിരങ്ങള്‍ ജാഥ നടത്തി. കറാച്ചിയില്‍ പ്രതിഷേധക്കാര്‍ നടത്തിയ ഒരു റാലി പൊലീസ് പിരിച്ചയച്ചു. പെഷവാറില്‍ ഒരു പള്ളിക്കു മുന്നില്‍ മതനേതാക്കളുടെ പ്രസംഗം കേള്‍ക്കുന്നതിനായി വന്‍ജനാവലിയാണ് കൂടിയത്.
അഫ്ഗാനെ ആക്രമിക്കാനൊരുങ്ങുന്ന യുഎസ്സിനെ പിന്തുണക്കുന്ന പാകിസ്ഥാന്‍ സര്‍ക്കാരിന്റെ നിലപാടിനെതിരെ ജനരോഷം വ്യാപകമാവുന്നതിന്റെ സൂചനയാണ് പണിമുടക്കില്‍ പ്രതിഫലിച്ചതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
സര്‍ക്കാരിന്റെ തീരുമാനത്തിന് ജനങ്ങളുടെ പിന്തുണയില്ലെന്ന് ജമാഅത്തെ ഇസ്ലാമി നേതാവ് ക്വാസി ഹുസൈന്‍ അഹമ്മദ് പറഞ്ഞു.












Click it and Unblock the Notifications