കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയുടെ വകുപ്പുകള്‍ ശെല്‍വത്തിന്

  • By Staff
Google Oneindia Malayalam News

ചെന്നൈ: ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ പുതിയ തമിഴ്നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം തന്നെ കൈകാര്യം ചെയ്യും. ആഭ്യന്തരം, പൊതുഭരണം എന്നിവ ഇതില്‍ ഉള്‍പ്പെടും. ഇതിനു പുറമെ ജയലളിത മന്ത്രിസഭയില്‍ പനീര്‍ശെല്‍വം കൈകാര്യം ചെയ്തിരുന്ന റവന്യൂ വകുപ്പും മുഖ്യമന്ത്രിക്കുതന്നെയാണ്.

രണ്ടു മന്ത്രിമാരുടെ വകുപ്പുകളിലെ മാറ്റമൊഴിച്ചാല്‍ ജയലളിത മന്ത്രിസഭയില്‍ ഉണ്ടായിരുന്നവര്‍ക്കെല്ലാം അതേ വകുപ്പുകള്‍ ലഭിച്ചു. ജയലളിത മന്ത്രിസഭയിലെ വ്യവസായ മന്ത്രി കെ. പാണ്ഡുരംഗത്തിന്റെയും ഗ്രാമവ്യവസായ മന്ത്രി വൈദ്യലിംഗത്തിന്റെയും വകുപ്പുകള്‍ അന്യോന്യം മാറി.

മന്ത്രിസഭയിലെ ഏക പുതുമുഖമായ എസ്.കെ. വേലുസാമിക്ക് ഭവന-ഗ്രാമവികസനം ലഭിച്ചു. ജയലളിത മന്ത്രിസഭയില്‍ എ.കെ. ശെല്‍വരാജായിരുന്നു ഈ വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. പനീര്‍ശെല്‍വം മന്ത്രിസഭയില്‍ മന്ത്രിസ്ഥാനം ലഭിക്കാതെ പോയ ഏക മന്ത്രിയും ശെല്‍വരാജ് തന്നെ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X