മുഖ്യമന്ത്രിയുടെ ചുമതല അറിഞ്ഞ് പ്രവര്‍ത്തിക്കും
ചെന്നൈ: ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ തന്റെ ഉത്തരവാദിത്തം എന്തെന്ന് മനസ്സിലാക്കുന്നതായി തമിഴ്നാട് മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ഒ. പനീര്‍ശെല്‍വം. സംസ്ഥാനം നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ക്കാണ് തന്റെ മന്ത്രിസഭ പ്രഥമ പരിഗണന നല്‍കുകയെന്ന് സപ്തംബര്‍ 22 ശനിയാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ചുമതലയേറ്റെടുത്ത ശേഷം അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു.
ബജറ്റില്‍ ജനങ്ങളുടെ ക്ഷേമത്തിനായി ഒട്ടേറെ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അവയില്‍ മിക്കവയും ഇതിനകം തന്നെ നടപ്പാക്കിക്കഴിഞ്ഞു. ബാക്കിയുള്ളവ നടപ്പാക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും, മുഖ്യമന്ത്രി വ്യക്തമാക്കി. കാവേരി തുടങ്ങിയ പ്രശനങ്ങളിലും കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്ന് അദ്ദേഹം അറിയിച്ചു.
രജിസ്ട്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റിലെ 1,500 ജീവനക്കാര്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം നല്‍കാനുള്ള ഫയലിലാണ് പനീര്‍ശെല്‍വം മുഖ്യമന്ത്രിയെന്ന നിലയില്‍ ആദ്യം ഒപ്പുവച്ചത്. മന്ത്രിസഭാംഗങ്ങള്‍, ചീഫ് സെക്രട്ടറി പി. ശങ്കര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അദ്ദേഹത്തെ അഭിനന്ദിക്കാനെത്തിയിരുന്നു.












Click it and Unblock the Notifications