പി. ബാലന്‍ കെപിസിസിയില്‍ നിന്ന് രാജിവച്ചു
പാലക്കാട്: പുതുതായി രൂപീകരിച്ച കെപിസിസി നിര്‍വാഹകസമിതിയില്‍ നിന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ബാലന്‍ രാജിവച്ചു. രാജികത്ത് കെപിസിസി പ്രസിഡണ്ട് കെ. മുരളീധരന് അയച്ചുകൊടുത്തിട്ടുണ്ടെന്ന് ബാലന്‍ പറഞ്ഞു.
കോണ്‍ഗ്രസ് ഭാരവാഹികളെ നാമനിര്‍ദ്ദേശം ചെയ്യുകയല്ല മറിച്ച് ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. തന്നെ കെപിസിസി നിര്‍വാഹക സമിതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം താനുമായി ആലോചിച്ചിരുന്നില്ലെന്നും ബാലന്‍ ചൂണ്ടിക്കാട്ടി.
ഏറെക്കാലം കെപിസിസി നിര്‍വാഹകസമിതി അംഗവും ഭാരവാഹിയുമായിരുന്ന പി. ബാലന്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തനിക്ക് സീറ്റു വേണ്ട എന്ന് ഉറപ്പിച്ചു പറഞ്ഞ ഏക കോണ്‍ഗ്രസ് നേതാവായിരുന്നു. മുമ്പ് എഐസിസി അംഗമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications