കാസര്‍കോട്ട് പിടികിട്ടാപ്പുള്ളി പിടിയില്‍
കാസര്‍കോട്: വഞ്ചനാ കേസില്‍ പിടികിട്ടാപ്പുള്ളിയായി കഴിഞ്ഞിരുന്ന ആളെയും മൂന്നു സഹായികളെയും കാസര്‍കോട്ടു വച്ച് പൊതുജനങ്ങളുടെ സഹായത്തോടെ പൊലീസ് പിടികൂടി.
സിംഗപ്പൂര്‍കാരനെന്നു സംശയിക്കുന്ന രാജ്കുമാര്‍ എന്നയാളും രണ്ടു സ്ത്രീകളുള്‍പ്പെടെ മൂന്നു സഹായികളുമാണ് പിടിയിലായത്. വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ചാണ് രാജ്കുമാര്‍ ഇന്ത്യയില്‍ സഞ്ചരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. സപ്തംബര്‍ 21 വെള്ളിയാഴ്ച കാസര്‍കോട്ട് ഒരു കടയില്‍ കയറി കടയുടമയെ പറ്റിക്കാനുള്ള ശ്രമത്തിനിടയിലാണ് പൊതുജനങ്ങള്‍ ഇടപെട്ട് ഇവരെ പിടികൂടിയത്. എന്നാല്‍ ഒരാള്‍ രക്ഷപ്പെട്ടു.
രണ്ടരക്കോടി രൂപയുടെ വഞ്ചനാക്കുറ്റത്തിന്മേല്‍ രാജ്കുമാറിനെ തമിഴ്നാട്ടിലെ ഉദുമാല്‍പെട്ട് പൊലീസ് നേരത്തെ പിടികൂടിയിരുന്നു. എന്നാല്‍ കഴിഞ്ഞ ഏപ്രില്‍ 11ാം തീയതി ഉദുമാല്‍പെട്ട് കോടതിയില്‍ ഹാജരാക്കിയശേഷം കോയമ്പത്തൂരിലേക്ക് കൊണ്ടുപോകുന്ന വഴി രാജ്കുമാര്‍ പൊലീസിനെ ആക്രമിച്ച ശേഷം രക്ഷപ്പെട്ടു.
കഴിഞ്ഞ മാസം കര്‍ണാടകത്തിലെ നഞ്ചന്‍ഗുഡില്‍വച്ച് രാജ്കുമാറിനെ പൊലീസ് കണ്ടെത്തിയെങ്കിലും ചെറിയൊരു പോരാട്ടത്തിനു ശേഷം പൊലീസിന്റെ കണ്ണുവെട്ടിച്ച് അയാള്‍ രക്ഷപ്പെട്ടു. സംവത്തില്‍ ഒരു കുട്ടിക്കും പൊലീസ് കോണ്‍സ്റബിളിനും പരിക്കേറ്റിരുന്നു.
രാജ്കുമാറിനെയും സംഘത്തെയും കസ്റഡിയിലെടുക്കാന്‍ ഉദുമാല്‍പെട്ട് ഡിഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് കാസര്‍കോട്ടേക്ക് തിരിച്ചിട്ടുണ്ട്.












Click it and Unblock the Notifications