കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചില്ലെന്ന് അധ്യാപിക

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഹോളി ഏഞ്ചല്‍സ് ഐസിഎസ് സ്ക്കൂളിലെ രേഷ്മ എന്ന വിദ്യാര്‍ത്ഥിനിയെ താന്‍ മാനസികമായി പീഡിപ്പിച്ചുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് സ്ക്കൂളിലെ പ്രധാനാധ്യാപിക.

മാര്‍ക്ക് തിരുത്തി എന്ന സംശയത്താല്‍ ചോദ്യം ചെയ്തപ്പോള്‍ കുട്ടി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കി. ഇത് ഭയന്നാണ് കുട്ടിയെ തന്റെ മുറിയില്‍ തന്നെ നിര്‍ത്തിയതെന്ന് സപ്തംബര്‍ 22 ശനിയാഴ്ച സിസ്റര്‍ ഹെലന്‍ വ്യക്തമാക്കി. രേഷ്മ മാര്‍ക്ക് തിരുത്തിയെന്ന് ഒരിക്കലും താന്‍ ആരോപിച്ചിട്ടില്ലെന്ന് ഹെലന്‍ പറഞ്ഞു. അങ്ങനെ ഒരു സംശയം തോന്നിയതു കൊണ്ടാണ് ചോദ്യം ചെയ്തത്. മുറിയില്‍ കുട്ടിയെ ഒറ്റയ്ക്ക് നിര്‍ത്താതെ താന്‍ കൂടെ തന്നെ ഉണ്ടായിരുന്നുവെന്നും ഹെലന്‍ അറിയിച്ചു.

രേഷ്മയുടെ മാതാപിതാക്കളെ ബന്ധപ്പെടാന്‍ ഫോണ്‍ നമ്പര്‍ ഇല്ലായിരുന്നു. കുട്ടിയെ വീട്ടിലേക്ക് വിട്ടാല്‍ ആത്മഹത്യ ചെയ്തേക്കുമെന്ന് താന്‍ ഭയന്നു. അതുകൊണ്ടാണ് കുട്ടിയുടെ അച്ഛനോ അമ്മയോ വരുന്നതു വരെ രേഷ്മയെ തന്റെ മുറിയില്‍ തന്നെ നിര്‍ത്തിയതെന്നും അവര്‍ വിശദീകരിച്ചു. കുട്ടിയുടെ അച്ഛനും ബന്ധുവും എത്തിയപ്പോള്‍ താന്‍ നല്‍കിയ വിശദീകരണങ്ങള്‍ ശ്രദ്ധിക്കാതെ തന്നെ ഭീഷണിപ്പെടുത്തുകയാണ് അവര്‍ ചെയ്തതെന്നും ഹെലന്‍ ആരോപിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X