തിരുവനന്തപുരത്ത് കനത്ത മഴ
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ ശക്തമായ മഴ പെയ്തതിനെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.
സപ്തംബര്‍ 22 ശനിയാഴ്ച പുലര്‍ച്ചെ തുടങ്ങിയ മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളായ തമ്പാനൂര്‍, കരമന, പാല്‍ക്കുളങ്ങര, കുന്നുകുഴി ഭാഗങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. നാഗര്‍കോവില്‍ ഭാഗത്ത് നിന്നും തമ്പാനൂര്‍ ബസ് സ്റാന്‍ഡിലേക്കുള്ള പല ബസുകളും കിള്ളിപ്പാലത്ത് സര്‍വീസ് അവസാനിപ്പിച്ചു.
ബസ് സ്റാന്‍ഡിലും റെയില്‍വെ സ്റേഷന്‍ പരിസരത്തും ഉച്ചയായിട്ടും വെള്ളം താഴ്ന്നിട്ടില്ല. രാവിലെയുള്ള പല തീവണ്ടികളും വൈകിയാണ് ഓടിയത്. ബസ് സ്റാന്‍ഡിലും റെയില്‍വെ സ്റേഷനിലും എത്തിച്ചേരുന്ന യാത്രക്കാര്‍ മുട്ടോളം വെള്ളത്തിലാണ് വണ്ടികളില്‍ കയറിപ്പറ്റുന്നത്.
ഉച്ചവരെ നഗരത്തില്‍ ഏഴ് സെന്റിമീറ്റര്‍ മഴ പെയ്തതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രണ്ട് ദിവസം കൂടി തെക്കന്‍ കേരളത്തില്‍ ശക്തമായിത്തന്നെ മഴ തുടരുമെന്നും കേന്ദ്രം വ്യക്തമാക്കി. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുകയാണെങ്കില്‍ അവിടെയുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications