Get Updates
Get notified of breaking news, exclusive insights, and must-see stories!

200 വീടുകളില്‍ വെള്ളം കയറി, ഒരു മരണം

തിരുവനന്തപുരം: ജില്ലയില്‍ ശക്തമായി പെയ്യുന്ന മഴയെ തുടര്‍ന്ന് 200 വീടുകളില്‍ വെള്ളം കയറി. കവിഞ്ഞൊഴുകിയ ഓടയില്‍ വീണ് ഒരാള്‍ മരിച്ചു.

വെള്ളം കയറിയ വീടുകളിലുള്ളവരെ നെയ്യാറ്റിന്‍കരയില്‍ തുറന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. സപ്തംബര്‍ 22 ശനിയാഴ്ച പുലര്‍ച്ചെ തുടങ്ങിയ മഴ ഇപ്പോഴും ശക്തമായി തന്നെ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്ന നടപടി പുരോഗമിക്കുകയാണെന്ന് വെള്ളം കയറിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച കളക്ടര്‍ ജ്യോതിലാല്‍ അറിയിച്ചു.

ശക്തമായ മഴയെ തുടര്‍ന്ന് നഗരത്തില്‍ പലയിടത്തും ഗതാഗതം സ്തംഭിച്ചു. വെള്ളം കെട്ടിനില്‍ക്കുന്ന റോഡിലെ കുഴികളില്‍ വീണ് പരിക്കേറ്റ രണ്ട് ഇരുചക്രവാഹന യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടലാക്രമണം ഉണ്ടാകുമെന്നുള്ളതിനാല്‍ തീരപ്രദേശത്തുള്ളവര്‍ ജാഗ്രതയോടെയിരിക്കണമെന്ന് ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തിയായി കാറ്റ് വീശാനിടയുള്ളതിനാല്‍ മീന്‍പിടുത്തക്കാര്‍ ശ്രദ്ധിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തമ്പാനൂര്‍ പ്രദേശത്തെ വെള്ളക്കെട്ടിന് ശമനമുണ്ടാകാത്തത് വൈകുന്നേരം ഓഫീസ് വിട്ട് റെയില്‍വെ സ്റേഷനിലും ബസ് സ്റാന്‍ഡിലും എത്തിയ യാത്രക്കാരെ വലച്ചു. വെള്ളം കയറിയ പ്രദേശങ്ങള്‍ ഭക്ഷ്യമന്ത്രി ജി. കാര്‍ത്തികേയന്‍ സന്ദര്‍ശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+