Get Updates
Get notified of breaking news, exclusive insights, and must-see stories!

സൈലന്റ് വാലി: വനം നശിക്കില്ലെന്ന് മന്ത്രി

തിരുവനന്തപുരം: സൈലന്റ് വാലി പദ്ധതി വന്നാല്‍ വന്‍ തോതില്‍ വനനശീകരണമുണ്ടാകുമെന്ന ധാരണ തെറ്റാണെന്ന് വൈദ്യുതി മന്ത്രി കടവൂര്‍ ശിവദാസന്‍.

സൈലന്റ് വാലി പദ്ധതി വരുന്ന പ്രദേശത്തെ 500 ഹെക്ടര്‍ വനം നശിപ്പിക്കുന്ന രീതിയില്‍ അല്ല പദ്ധതിയ്ക്ക് രൂപം നല്‍കിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സപ്തംബര്‍ 22 ശനിയാഴ്ച ജലവൈദ്യുത പദ്ധതികളെ കുറിച്ച് വൈദ്യുതി ബോര്‍ഡ് എഞ്ചിനിയര്‍മാര്‍ സംഘടിപ്പിച്ച ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പരിസ്ഥിതിയെ കുറിച്ചുള്ള വികലമായ കാഴ്ചപ്പാടുകള്‍ മാറ്റുന്നതിന് പരിസ്ഥിതി ബോധവല്‍ക്കരണം ആവശ്യമാണെന്ന് കടവൂര്‍ വ്യക്തമാക്കി. ജലവൈദ്യുത പദ്ധതികള്‍ മൂലമല്ല വനം കൊള്ളയും വനം കൈയേറ്റവും മൂലമാണ് കാടുകള്‍ നശിക്കുന്നത്. 44 നദികളുള്ള കേരളത്തിന് അനുയോജ്യം ജലവൈദ്യുത പദ്ധതികളാണെന്നും മന്ത്രി പറഞ്ഞു.

പദ്ധതി പ്രദേശത്ത് വനം തഴച്ചുവളരുന്നുവെന്നാണ് അനുഭവങ്ങള്‍ തെളിയിക്കുന്നത്. സൈലന്റ് വാലി പദ്ധതിയെ കുറിച്ച് തല്‍ക്കാലം താനൊരു വിവാദത്തിന് ഇല്ലെന്നും മന്ത്രി പറഞ്ഞു. പരിസ്ഥിതി വാദികള്‍ ജലവൈദ്യുത പദ്ധതികള്‍ക്കെതിരെ ലേഖനങ്ങള്‍ എഴുതാന്‍ ഉപയോഗിക്കുന്ന കടലാസ് ഉണ്ടാക്കുന്നത് ലക്ഷക്കണക്കിന് മരങ്ങള്‍ വെട്ടിയാണെന്ന് ഓര്‍ക്കണമെന്നും കടവൂര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+