സര്‍ക്കാര്‍ സമരത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നു
തിരുവനന്തപുരം: ആദിവാസികള്‍ക്കിടയില്‍ പിളര്‍പ്പുണ്ടാക്കി ആദിവാസി സമരം ദുര്‍ബലപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ആദിവാസി സമര സമിതി നേതാവ് സി.കെ.ജാനു കുറ്റപ്പെടുത്തി.
സപ്തംബര്‍ 25ന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാനായി ചില കടലാസ് സംഘടനകളെയും ക്ഷണിച്ചത് ആദിവാസികള്‍ക്കിടയില്‍ വിഭാഗീയത ഉണ്ടാക്കുകയയെന്ന എന്ന ലക്ഷ്യത്തോടെയാണെന്ന് ജാനു ആരോപിച്ചു.
ആദിവാസി സമരത്തിന് പിന്നില്‍ നിക്ഷിപ്ത താത്പര്യങ്ങളാണുള്ളതെന്ന യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടിയുടെ ആരോപണത്തിന് പിന്നില്‍ സമരത്തെ നിരുത്സാഹപ്പെടുത്തുക എന്ന ഉദ്ദേശ്യമാണുള്ളത്.
സപ്തംബര്‍ 25ന് ചേരുന്ന യോഗത്തിന് ശേഷം ഭാവി സമരപരിപാടികളെ കുറിച്ച് ആലോചിക്കുമെന്ന് ജാനു വ്യക്തമാക്കി.












Click it and Unblock the Notifications