യുഎസ് ചാരവിമാനം വെടിവച്ചുവീഴ്ത്തിയെന്ന് താലിബാന്‍
ഇസ്ലാമാബാദ്: അഫ്ഗാന്‍ അതിര്‍ത്തിയില്‍ കടന്ന അമേരിക്കന്‍ ചാരവിമാനത്തെ വെടിവച്ചു വീഴ്ത്തിയെന്ന് താലിബാന്‍ അവകാശപ്പെട്ടു.
സപ്തംബര്‍ 22 ശനിയാഴ്ച രാവിലെ വടക്കന്‍ പ്രവിശ്യയായ സാമന്‍ഗനില്‍ വച്ചാണ് മനുഷ്യനില്ലാതെ പ്രവര്‍ത്തിക്കുന്ന ചാരവിമാനത്തെ താലിബാന്‍ മെഷിന്‍ ഗണ്ണുകളുപയോഗിച്ച് വീഴ്ത്തിയതെന്ന് പെഷവാറിലെ അഫ്ഗാന്‍ നയതന്ത്രജ്ഞന്‍ മൗലവി നജീബുള്ളയെ ഉദ്ധരിച്ചുകൊണ്ട് അഫ്ഗാന്‍ ഇസ്ലാമിക് പ്രസ് (എഐപി) വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ഉസ്ബെക്കിസ്ഥാന്റെയും അഫ്ഗാനിസ്ഥാന്റെയും അതിര്‍ത്തി പ്രദേശത്താണ് സാമന്‍ഗന്‍ പ്രവിശ്യ.
താലിബാന്റെ അവകാശവാദത്തെക്കുറിച്ച് അമേരിക്കയോ പാകിസ്ഥാനോ ഇതുവരെ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications