അണുവായുധം ഉപയോഗിക്കില്ലെന്ന് അമേരിക്ക
ലണ്ടന്‍: തീവ്രവാദികള്‍ക്കെതിരായ യുദ്ധത്തില്‍ അണുവായുധം പ്രയോഗിക്കില്ലെന്ന് അമേരിക്കന്‍ സ്റേറ്റ് സെക്രട്ടറി കോളിന്‍ പവല്‍ വ്യക്തമാക്കി. തീവ്രവാദ സംഘടനകള്‍ക്കെതിരെ അണുവായുധങ്ങള്‍ ആവശ്യമായിവരുമെന്ന് ഞാന്‍ കരുതുന്നില്ല, പവല്‍ ബിബിസിയോട് പറഞ്ഞു.
സൗദി ഇസ്ലാമിക തീവ്രവാദി ഒസാമ ബിന്‍ ലാദനെതിരെ ആവശ്യത്തിന് തെളിവുകളുണ്ടെന്ന് പവല്‍ ആവര്‍ത്തിച്ചു. മുമ്പ് അമേരിക്കക്കെതിരെയും മാനവികതക്കെതിരെയും ചെയ്ത കുറ്റകൃത്യങ്ങള്‍ക്ക് ലാദനെ കുറ്റവാളിയായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലാദനെ കോടതിക്കു മുന്നില്‍ കൊണ്ടുവരാനുള്ള നിയമപരമായ എല്ലാ തെളിവുകളും ഞങ്ങളുടെ പക്കലുണ്ട്, പവല്‍ വ്യക്തമാക്കി.
താലിബാന്‍ ഭരണകൂടത്തിന്റെ പിന്തുണയോടെ ഒസാമ ഇപ്പോഴും അഫ്ഗാനിസ്ഥാനില്‍ തന്നെയുണ്ടെന്നാണ് അമേരിക്ക കരുതുന്നത്. താലിബാന്‍ വിട്ടുതരുന്നത് കാത്തു നില്‍ക്കാതെ ഒസാമയെ നമ്മള്‍ തന്നെ തേടിപ്പിടിക്കേണ്ടിവരും. എന്തായാലും നമ്മള്‍ ലാദനെ കണ്ടെത്തുക തന്നെ ചെയ്യും - പവല്‍ പറഞ്ഞു.












Click it and Unblock the Notifications