യുഎഇ താലിബാനുമായുള്ള ബന്ധം വിച്ഛേദിച്ചു
അബുദാബി: അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടവുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുകയാണെന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) പ്രഖ്യാപിച്ചു. സപ്തംബര്‍ 22 ശനിയാഴ്ച യുഎഇ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ടു ചെയ്തതാണ് ഇക്കാര്യം.
അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തെ അംഗീകരിച്ച മൂന്നു രാജ്യങ്ങളില്‍ ഒന്നാണ് യുഎഇ. പാകിസ്ഥാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് മറ്റുള്ളവ. അമേരിക്കയില്‍ നടന്ന ആക്രമണത്തെത്തുടര്‍ന്ന് അഫ്ഗാനിസ്ഥാനുമായുള്ള ബന്ധം പുനഃപരിശോധിക്കുമെന്ന് യുഎഇ നേരത്തെത്തന്നെ വ്യക്തമാക്കിയിരുന്നു.
തീവ്രവാദ ആക്രമണത്തിന് കാരണക്കാരനെന്ന് അമേരിക്ക ആരോപിക്കുന്ന സൗദി ഇസ്ലാമിക തീവ്രവാദി ഒസാമ ബിന്‍ ലാദന് താലിബാന്‍ ഭരണകൂടമാണ് അഭയം നല്‍കിയിരിക്കുന്നത്. ഒസാമയെ അമേരിക്കക്ക് വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് താലിബാന്‍ വ്യക്തമാക്കിയതാണ് ബന്ധം വിച്ഛേദിക്കാന്‍ യുഎഇയെ പ്രേരിപ്പിച്ചതെന്ന് കരുതുന്നു.












Click it and Unblock the Notifications