ഡിസംബര്‍ 12ന് ബാങ്ക് പണിമുടക്ക്
മധുര: ഡിസംബര്‍ 12ന് ആള്‍ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എഐബിഇഎ) രാജ്യവ്യാപകമായി പണിമുടക്കും. ദേശസാല്‍ക്കൃത ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനും തൊഴില്‍ നിയമവും തൊഴില്‍ തര്‍ക്ക നിയമവും ഭേദഗതി ചെയ്യുന്നതിനുമുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.
ആഗോളവത്കരണ, ഉദാരവത്കണ നയങ്ങള്‍ ജനവിരുദ്ധമാണെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണെന്ന് ഫെഡറേഷന്‍ സെക്രട്ടറി സി.എച്ച്.വെങ്കിടാചലം സപ്തംബര്‍ 22 ശനിയാഴ്ച വാര്‍ത്താ ലേഖകരോട് പറഞ്ഞു. പുതിയ സാമ്പത്തിക നയങ്ങള്‍ ഏഴ് കോടി ജനങ്ങളെ കൂടി ദാരിദ്യ്രരേഖയ്ക്ക് കീഴിലാക്കിയിരിക്കുകയാണ്.
1.25 ലക്ഷം ബാങ്ക് ജീവനക്കാര്‍ വൊളന്ററി റിട്ടയര്‍മെന്റ് തിരഞ്ഞെടുത്ത് പിരിഞ്ഞുപോയി. റൂറല്‍ ബാങ്ക് ശാഖകള്‍ പൂട്ടുന്നതിനുള്ള നിര്‍ദേശം നഗരങ്ങളുടെ സാമ്പത്തികനിലയെ ബാധിക്കും- വെങ്കിടാചലം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications