നായനാരെ കരുണാകരന്‍ സന്ദര്‍ശിച്ചു
തിരുവനന്തപുരം: ശ്വാസതടസത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാരെ മറ്റൊരു മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.കരുണാകരന്‍ സപ്തംബര്‍ 23 ഞായറാഴ്ച സന്ദര്‍ശിച്ചു.
ശ്വാസതടസത്തെ തുടര്‍ന്നാണ് നായനാരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗം ഐസി യൂണിറ്റില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച അദ്ദേഹത്തെ ഐസി യൂണിറ്റില്‍ നിന്ന് മുറിയിലേക്ക് മാറ്റി.
രണ്ടു ദിവസം കൂടി നായനാര്‍ ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.












Click it and Unblock the Notifications