Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴ വടക്കന്‍ കേരളത്തിലേക്ക് വ്യാപിച്ചു

തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴ വടക്കന്‍ കേരളത്തിലേക്കും വ്യാപിച്ചു.

സപ്തംബര്‍ 23 ഞായറാഴ്ച ഉച്ച വരെ ആലപ്പുഴയില്‍ എട്ട് സെന്റിമീറ്ററും തിരുവനന്തപുരത്ത് അഞ്ച് സെന്റിമീറ്ററും ചേര്‍ത്തലയിലും നെടുമങ്ങാടും ആറ് സെന്റിമീറ്റും കോഴിക്കോടും കൊല്ലത്തും കോട്ടയത്തും മൂന്ന് സെന്റിമീറ്ററും മഴ രേഖപ്പെടുത്തി.

അടുത്ത രണ്ട് ദിവസം കൂടി കേരളത്തിലെമ്പാടും പരക്കെ മഴ പെയ്യാനിടയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചില സ്ഥലത്ത് ഒറ്റപ്പെട്ട കനത്ത മഴ പെയ്യും.

തെക്കന്‍ കേരളത്തില്‍ മഴ തുടരുന്നു

തിരുവനന്തപുരം നഗരത്തില്‍ സപ്തംബര്‍ 23 ഞായറാഴ്ച പുലര്‍ച്ചെയും തുടര്‍ന്ന മഴയ്ക്ക് ഉച്ചയോടെ അല്‍പം ശമനമുണ്ടായി. എങ്കിലും നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ഇപ്പോഴും വെള്ളമിറങ്ങിയിട്ടില്ല. മുട്ടത്തറയ്ക്ക് സമീപം രാജീവ് നഗറില്‍ 20 വീടുകളില്‍ വെള്ളം കയറി. ബംഗ്ലാദേശ് കോളനിയിലെ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 25ഓളം കുടുംബങ്ങളെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റി.

അമ്പലത്തറയിലെ രണ്ട് ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 40 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. നെയ്യാറ്റിന്‍കര താലൂക്കില്‍ ശക്തിയായ മഴയെത്തുടര്‍ന്ന് 29 വീടുകള്‍ പൂര്‍ണമായും 26 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഇവിടെയുള്ള രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി ഏകദേശം 670 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ ജ്യോതിലാലും തഹസില്‍ദാരും നേതൃത്വം നല്‍കുന്നു.

വെള്ളം കയറിയ വീടുകളില്‍ താമസിക്കുന്നവര്‍ക്ക് ദുരിതാശ്വാസമെത്തിക്കുന്നതില്‍ അധികൃതര്‍ അലംഭാവം കാട്ടുന്നതില്‍ പ്രതിഷേധിച്ച് ശംഖുമുഖത്ത് നാട്ടുകാര്‍ എയര്‍പോര്‍ട്ട് റോഡ് ഉപരോധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+