കള്ള് ഷാപ്പ്: ബിഷപ്പുമാര്‍ സമരത്തിന്
തൃശൂര്‍: കള്ള്ഷാപ്പുകള്‍ അബ്കാരികള്‍ക്ക് കൈമാറാനുള്ള യുഡിഎഫ് തീരുമാനത്തിനെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്ന് കെസിബിസി മദ്യവിരുദ്ധ കമ്മിഷന്‍ ചെയര്‍മാന്‍ ബിഷപ്പ് സൂസപാക്യം പറഞ്ഞു.
സര്‍ക്കാരിന്റെ ജനവഞ്ചനയ്ക്കെതിരെ ഒക്ടോബര്‍ ആറിന് ജില്ലാ കേന്ദ്രങ്ങളില്‍ ഉപവാസ സമരങ്ങള്‍ സംഘടിപ്പിക്കും. സപ്തംബര്‍ 22 ശനിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കള്ള് സഹകരണസംഘങ്ങള്‍ പിരിച്ചിവിട്ട് കള്ള്ഷാപ്പുകള്‍ അബ്കാരികളെ ഏല്പിക്കുന്നതിന് പകരം കോര്‍പ്പറേഷന്റെയോ ബോര്‍ഡിന്റെയോ കീഴില്‍ കൊണ്ടുവരികയാണ് വേണ്ടതെന്ന് സൂസപാക്യം ആവശ്യപ്പെട്ടു.












Click it and Unblock the Notifications