അഫ്ഗാനില്‍ ബ്രിട്ടീഷ് സംഘവുമായി വെടിവെപ്പ്
ലണ്ടന്‍: അഫ്ഗാനിസ്ഥാനില്‍ നാലംഗ ബ്രിട്ടീഷ് സൈനിക സംഘവും താലിബാന്‍ സൈനികരും പരസ്പരം വെടിവെപ്പ് നടത്തിയതായി സണ്‍ഡേ ടൈംസും മെയില്‍ ഒണ്‍ സണ്‍ഡേയും റിപ്പോര്‍ട്ട് ചെയ്തു.
ബ്രിട്ടീഷ് പ്രതിരോധമന്ത്രാലയം ഏറ്റുമുട്ടല്‍ വാര്‍ത്ത സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. സപ്തംബര്‍ 21 വെള്ളിയാഴ്ചയാണ് ഏറ്റുമുട്ടല്‍ നടന്നതെന്നാണ് പത്രറിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
നേരത്തെ അഫ്ഗാനിസ്ഥാനില്‍ കടന്ന ബ്രിട്ടീഷ് സൈനിക സംഘം അഫ്ഗാന്‍ വിമത സേനയുമായി ഒത്തുചേര്‍ന്നാണ് നീക്കം നടത്തുന്നതെന്ന് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിവെപ്പ് നടക്കുന്നതിന് അഞ്ച്ദിവസം മുമ്പാണ് താജിക്കിസ്ഥാനില്‍ നിന്നും സൈനിക സംഘം അഫ്ഗാനിസ്ഥാനിലേക്ക് കടന്നത്.
ഒസാമ ബിന്‍ലാദന്റെ ഒളിത്താവളം കണ്ടുപിടിക്കുകയും കുഴിബോംബുകള്‍ നീക്കുകയും ലാദന്‍ അഫ്ഗാനില്‍ നിന്ന് പുറത്തേക്ക് കടക്കാന്‍ സാധ്യതയുള്ള വഴികള്‍ കണ്ടെത്തുകയുമാണ് സൈനിക സംഘത്തിന്റെ ദൗത്യമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications