ഇന്ത്യയ്ക്കെതിരായ ഉപരോധം യുഎസ് പിന്‍വലിച്ചു
വാഷിംഗ്ടണ്‍: ഇന്ത്യയ്ക്കും പാക്കിസ്ഥാനുമെതിരായ ഉപരോധം അമേരിക്ക പിന്‍വലിച്ചു. യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷാണ് ഇക്കാര്യം അറിയിച്ചത്.
1998ല്‍ ഇന്ത്യയും പാക്കിസ്ഥാനും അണുപരീക്ഷണങ്ങള്‍ നടത്തിയതിനെ തുടര്‍ന്നാണ് യുഎസ് ഇരുരാജ്യങ്ങള്‍ക്കുമെതിരെ ഉപരോധം ഏര്‍പ്പെടുത്തിയത്.
ജമ്മു കശ്മീരില്‍ പാക്കിസ്ഥാന്‍ വിശുദ്ധയുദ്ധം എന്ന് വിശേഷിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അമേരിക്കയുടെ കണ്ണില്‍ ഭീകരവാദ പ്രവര്‍ത്തനമാണെന്ന് ലോകത്തോട് വ്യക്തമാക്കാനായി ലണ്ടനിലുള്ള യുഎസ് സ്റേറ്റ് സെക്രട്ടറി കോളിന്‍ പവലിനോട് ബുഷ് നിര്‍ദേശിച്ചു. ലോകത്ത് എവിടെയുള്ള തീവ്രവാദത്തോടും അമേരിക്കക്കയ്ക്ക് സഹിഷ്ണുതയില്ലെന്ന് വ്യക്തമാക്കാനും ബുഷ് ആവശ്യപ്പെട്ടു.
തത്വത്തില്‍ ഇതൊരു സ്വാഗതാര്‍ഹമായ സംഭവവികാസമാണെന്ന് ഇന്ത്യയുടെ വിദേശകാര്യ വക്താവ് നിരുപമ റാവു പറഞ്ഞു.
അമേരിക്കയുടെ തീവ്രവാദത്തിനെതിരായ നീക്കത്തെ പിന്തുണച്ചതിന് പാക്കിസ്ഥാനുള്ള പ്രതിഫലമായാണ് ഉപരോധം നീക്കിയതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.












Click it and Unblock the Notifications