Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദിവാസി പ്രശ്നം: 25ന് ചര്‍ച്ച

തിരുവനന്തപുരം: സംസ്ഥാനത്തെ ആദിവാസികളുടെ ഭൂമി വിതരണം ഉള്‍പ്പെടയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സപ്തംബര്‍ 25 ചൊവാഴ്ച ചര്‍ച്ച നടക്കും.

വിവിധ ആദിവാസി സംഘടനകളില്‍ നിന്നും രണ്ട് പ്രതിനിധികള്‍ വീതം ചര്‍ച്ചയില്‍ പങ്കെടുക്കും. നിയമസഭയുടെ പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമസമിതിയിലെ എംഎല്‍എമാര്‍, ബന്ധപ്പെട്ട മന്ത്രിമാര്‍ എന്നിവരും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കും.

സമരം അട്ടിമറിക്കുന്നതിന്റെ ഭാഗമായാണ് കടലാസ് സംഘടനകളെ പോലും ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നതിന് പിന്നിലെ ഉദ്ദേശ്യമെന്ന് ആദിവാസി-ദളിത് സംയുക്ത സമരസമിതി അധ്യക്ഷ സി. കെ. ജാനു സപ്തംബര്‍ 24 തിങ്കളാഴ്ച ആരോപിച്ചു. ആദിവാസികളുടെ യഥാര്‍ത്ഥ പ്രശ്നത്തില്‍ നിന്നും ശ്രദ്ധ തിരിക്കുന്നതിന് ഇത് കാരണമാകുമെന്നും ജാനു കുറ്റപ്പെടുത്തി.

ജാനുവിന്റെ നേതൃത്വത്തിലുള്ള സമരം 26 ദിവസം പിന്നിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആദിവാസികള്‍ക്കായി നടത്തുന്ന കനവ് വിദ്യാലയത്തിലെ കെ. ജെ. ബേബിയും കുട്ടികളും സെക്രട്ടറിയേറ്റിന് മുന്നില്‍ കെട്ടിയിരിക്കുന്ന ആദിവാസി കുടിലുകള്‍ സന്ദര്‍ശിച്ച് സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നാടന്‍ പാട്ടുകള്‍ അവതരിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+