കത്തോലിക്ക യുവാക്കളുടെ സംഗമോത്സവം
തിരുവനന്തപുരം: കേരള കാത്തലിക്ക് യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ 26 രൂപതകളില്‍ നിന്നുള്ള യുവജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന കെയ്നോസ് 2001ന് സപ്തംബര്‍ 27 വ്യാഴാഴ്ച തുടക്കമാകും.
തിരുവനന്തപുരം നെയ്യാറ്റിന്‍കര രൂപതയിലെ വാഴിച്ചല്‍ ഇമ്മാനുവല്‍ കോളേജില്‍ സപ്തംബര്‍ 27 മുതല്‍ 30 വരെ നടക്കുന്ന കണ്‍വെന്‍ഷന്‍ യുവജനക്ഷേമകാര്യ മന്ത്രി ഡോ. എം. എ. കുട്ടപ്പന്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനചടങ്ങില്‍ തിരുവനന്തപുരം രൂപതാമെത്രാന്‍ മാര്‍ സൂസൈപാക്യം അനുഗ്രഹ പ്രഭാഷണം നടത്തുമെന്ന് കെസിവൈഎം ഭാരവാഹികള്‍ സപ്തംബര്‍ 24 തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പുതുമയുടെ യുവത്വം ഒരുമയുടെ സമൂഹം എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന കെയ്നോസ് 2001ന് മുന്നോടിയായി സപ്തംബര്‍ 27 വ്യാഴാഴ്ച തിരുവനന്തപുരം അയ്യങ്കാളി സ്ക്വയറില്‍ നിന്നും വാഴിച്ചലിലേക്ക് സന്ദേശ പതാകറാലി നടത്തും.
വിശുദ്ധ കുര്‍ബാന, തബോര്‍ഗമയ എന്ന പേരില്‍ നടക്കുന്ന തെക്കന്‍ കുരിശുമല കയറ്റം, അമേരിക്ക-അഫ്ഗാന്‍ സംഘര്‍ഷ പശ്ചാത്തലത്തില്‍ ലോകസമാധാനത്തിനായുള്ള പരിഹാര പ്രാര്‍ത്ഥന, ഭൂമുഖപ്രതിജ്ഞ, ശാന്തിസേനാ രൂപീകരണം, പ്രകൃതിധ്യാനം തുടങ്ങിയ ഒട്ടേറെ പുതുമകളോടെയാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചിരിക്കുന്നത്.












Click it and Unblock the Notifications