പിള്ള മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല: ഗണേഷ്
അടൂര്‍: ആര്‍.ബാലകൃഷ്ണപിള്ള മന്ത്രിസ്ഥാനത്തിന് അവകാശവാദമുന്നയിച്ചതിനെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ വ്യക്തമാക്കി.
മന്ത്രിസ്ഥാനത്തെ കുറിച്ച് തീരുമാനമെടുക്കുന്നത് പാര്‍ട്ടി യോഗത്തിലാണ്. പാര്‍ട്ടിയ്ക്കകത്ത് ബാലകൃഷ്ണപിള്ള അത്തരമൊരു അവകാശവാദമുന്നയിച്ചിട്ടില്ല. സപ്തംബര്‍ 24 തിങ്കളാഴ്ച ഗണേഷ് കുമാര്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു.
പിള്ള മന്ത്രിയാവുന്നതിന് യാതൊരു നിയമതടസവുമുണ്ടായിരുന്നില്ല. ധാര്‍മികതയുടെ പേരിലാണ് അദ്ദേഹം മന്ത്രിസ്ഥാനമേറ്റടുക്കാതെ ഒഴിഞ്ഞുനിന്നത്.
ജയലളിതയ്ക്ക് മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെട്ടതുമായി പിള്ളയുടെ കാര്യം താരതമ്യം ചെയ്യാനാവില്ലെന്നും ഗണേഷ് പറഞ്ഞു.












Click it and Unblock the Notifications