കൊച്ചി സഹകരണ മെഡിക്കല്‍ കോളജ്: സര്‍ക്കാരിന് നോട്ടീസ്
കൊച്ചി: കൊച്ചി സഹകരണ മെഡിക്കല്‍ കോളജിന് ഫണ്ട് അനുവദിക്കുന്നതിന്റെ വിശദാംശങ്ങളെ കുറിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി സംസ്ഥാന പ്രിന്‍സിപ്പല്‍ സെക്രട്ടറി (ധനകാര്യം) ആവശ്യപ്പെട്ടു.
കൊച്ചിയില്‍ സഹകരണ മെഡിക്കല്‍ കോളജ് തുടങ്ങുന്നതിന് സര്‍ക്കാര്‍ ധൃതി കൂട്ടിയെന്നാണ് കോടതിക്ക് ബോധ്യമായത്. മെഡിക്കല്‍ കോളജ് തുടങ്ങുന്നതിനുള്ള പണം കണ്ടെത്തുന്നതിനെ കുറിച്ചും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിനെ കുറിച്ചും വ്യക്തമാക്കുന്ന ഉത്തരവ് മാര്‍ച്ച് 29ന് പുറപ്പെടുവിക്കുകയും ചെയ്തു.
പക്ഷേ ഒരു വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. കോളജില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികളുടെ ഭാവിയെയാണ് ഇത് ബാധിക്കുകയെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.
ചെലവന്നൂര്‍ സ്വദേശി തോമസ് അബ്രഹാം സമര്‍പ്പിച്ച ഹര്‍ജിയിന്മേല്‍ ചീഫ് ജസ്റിസ് ബി.എന്‍.ശ്രീകൃഷ്ണ, ജസ്റിസ് എം.രാമചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഉത്തരവിട്ടത്.












Click it and Unblock the Notifications