മമ്മൂട്ടി പിടിമുറുക്കുന്നു; വേണുനാഗവള്ളി കൈരളിയിലേക്ക്
തിരുവനന്തപുരം: സിപിഎം നിയന്ത്രണത്തിലുള്ള കൈരളി ചാനലില്‍ മമ്മൂട്ടി പിടിമുറുക്കുമ്പോള്‍ ഇനിയും പിരിച്ചുവിടല്‍ നടക്കുമെന്നാണ് സൂചന.
രണ്ട് വര്‍ഷത്തിനുള്ളില്‍ ചാനലിനെ ലാഭത്തിലെത്തിക്കാന്‍ തന്നെയാണ് മമ്മൂട്ടി ദൃഢനിശ്ചയം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇളക്കിപ്രതിഷ്ഠകളും വെട്ടിനിരത്തലും ഇനിയും നടക്കുമെന്ന് തീര്‍ച്ചയായിരിക്കുകയാണ്. പിരിച്ചുവിടപ്പെട്ട കെ. ആര്‍. മോഹനന് പകരം വേണുനാഗവള്ളി കൈരളിയിലെത്തുമെന്നാണ് അറിയുന്നത്.
ചാനല്‍ ലാഭത്തിലാക്കുന്നതിനുള്ള പൂര്‍ണസ്വാതന്ത്യ്രം സിപിഎം സംസ്ഥാന സമിതി മമ്മൂട്ടിക്ക് നല്‍കിക്കഴിഞ്ഞു. ഇതിന്റെ പേരില്‍ മുറുമുറുപ്പുണ്ടെങ്കിലും ഒരു കോര്‍പ്പറേറ്റ് ബിസിനസുകാരന്റെ വൈദഗ്ധ്യത്തോടെ മമ്മൂട്ടി മുന്നോട്ടുപോവുകയാണ്. രണ്ട് വര്‍ഷത്തിനുള്ളില്‍ ലാഭമോ നഷ്ടമോ ഇല്ലാത്ത അവസ്ഥയില്‍ ചാനലിനെ എത്തിക്കണമെങ്കില്‍ ഇനിയും പിരിച്ചുവിടല്‍ വേണ്ടിവരുമെന്നാണ് മമ്മൂട്ടിയുടെ പക്ഷം.
കെ. ആര്‍. മോഹനന്‍, കെ. സുന്ദരം എന്നിവരെ പിരിച്ചുവിട്ടതും പി. ടി. കുഞ്ഞുമുഹമ്മദിനെയും സിദ്ധാര്‍ത്ഥമേനോനെയും അധികാരനിയന്ത്രണങ്ങളില്ലാത്തവരാക്കിയതും ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയുണ്ടാവാത്തതിനാലാണ് എന്നത് ചാനലിന്റെ അണിയറയില്‍ പാട്ടാണ്. ഇവര്‍ നിര്‍ദേശിച്ച പരിപാടികളൊന്നും വിജയം കണ്ടില്ലെന്നത് ഇതിന് തെളിവാണ്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചാനല്‍ ഏഴ് കോടിയില്‍ പരം രൂപയുടെ നഷ്ടമാണ് കാണിച്ചത്. പിന്നീട് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം സംപ്രേഷണം ചെയ്തു തുടങ്ങിയ അശ്വമേധം പോലുള്ള പരിപാടികള്‍ കൈരളിക്ക് വരുമാനമുണ്ടാക്കി കൊടുക്കുകയും ചെയ്തു. ഇപ്പോള്‍ വാര്‍ത്തയുടെ ചുമതല നല്‍കിയിരിക്കുന്നത് തോമസ് ഐസക്ക് എംഎല്‍എയ്ക്കാണ്. ചീഫ് ന്യൂസ് എഡിറ്റര്‍ രാജഗോപാലിനെയും കൈരളിയില്‍ നിന്നും പുറത്താക്കിയിരുന്നു.
തന്റെ നേരിട്ടുള്ള അനുവാദമില്ലാതെ പുതിയ ഉപകരണങ്ങളൊന്നും തന്നെ ചാനലിനായി വാങ്ങേണ്ടതില്ലെന്നും മമ്മൂട്ടി നിര്‍ദേശം നല്‍കിക്കഴിഞ്ഞു. വിലപേശി വാങ്ങാത്തതിനാല്‍ കനത്ത നഷ്ടമാണ് ഈയിനത്തില്‍ ചാനലിന് ഉണ്ടായതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.












Click it and Unblock the Notifications