പമ്പയില്‍ നിന്നും വെള്ളമെടുക്കാന്‍ തമിഴ്നാട് ശ്രമം
തിരുവനന്തപുരം: പമ്പ, അച്ചന്‍കോവില്‍ നദികളില്‍ നിന്നും തിരുനെല്‍വേലിയിലേക്ക് വെള്ളമെത്തിക്കാന്‍ തമിഴ്നാട് പദ്ധതി ആവിഷ്ക്കരിക്കുന്നു.
കേരളത്തിലെ ഈ നദികളില്‍ നിന്നും തിരുനെല്‍വേലിയിലെ വൈപ്പാറിലേക്ക് 250 ടിഎംസി ജലം എത്തിക്കാനുള്ള ഈ പദ്ധതിക്ക് വൈപ്പാര്‍ ലിങ്ക് പദ്ധതി എന്നാണ് പേരിട്ടിരിക്കുന്നത്. അന്തര്‍ സംസ്ഥാന നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സമിതി പദ്ധതിക്ക് പച്ചക്കൊടി കാട്ടിക്കഴിഞ്ഞുവെന്നാണ് അറിയുന്നത്.
1, 600 കോടി രൂപയുടെ പദ്ധതി ലോകബാങ്ക് സഹായത്തോടെ നടപ്പാക്കാനാണ് തമിഴ്നാട് ശ്രമിക്കുന്നത്. തമിഴ്നാടിന്റെ ആവശ്യം പരിഗണിച്ച് കേരളത്തിന്റെ അനുമതിയില്ലാതെ ദേശീയ ജലവികസന ഏജന്‍സി 1997ല്‍ പദ്ധതിയുടെ സാധ്യതയെ കുറിച്ച് പഠനം നടത്തി തമിഴ്നാട് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. 1998ല്‍ അന്നത്തെ തമിഴ്നാട് ജലസേചന മന്ത്രി ദൊരൈമുരുകന്‍ പദ്ധതിക്ക് കേരളം എതിരല്ലെന്ന് തമിഴ്നാട് നിയമസഭയില്‍ പ്രഖ്യാപിക്കുകയും ചെയ്തു.












Click it and Unblock the Notifications