Get Updates
Get notified of breaking news, exclusive insights, and must-see stories!

റോഡപകടങ്ങളില്‍ കേരളത്തിന് മൂന്നാം സ്ഥാനം

തിരുവനന്തപുരം: റോഡപകടങ്ങളുടെ കാര്യത്തില്‍ മഹാരാഷ്ട്രയുടെയും തമിഴ്നാടിന്റെയും തൊട്ടുപിന്നിലാണ് കേരളമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

1999ല്‍ കേരളത്തില്‍ നടന്നത് 32, 384 റോഡപകടങ്ങളാണ്. ഇതില്‍ മരണമടഞ്ഞവരുടെ എണ്ണം 2, 600 ആണെന്ന് ദേശീയ ക്രൈം റിക്കോഡ്സ് ബ്യൂറോയുടെ (എന്‍ സി ആര്‍ ബി) കണക്കുകള്‍ വ്യക്തമാക്കുന്നു. മരണമടഞ്ഞവരില്‍ 32, 051 പേര്‍ പുരുഷന്മാരാണ്.

48, 086 റോഡപകടങ്ങള്‍ നടന്ന തമിഴ്നാടാണ് ഒന്നാം സ്ഥാനത്തും 35, 503 അപകടങ്ങളോടെ മഹാരാഷ്ട്ര രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും റോഡപകടങ്ങള്‍ കേരളത്തെക്കാള്‍ കൂടി നില്‍ക്കുന്നതിന് ഒരു കാരണം കേരളത്തെ അപേക്ഷിച്ച് ഈ സംസ്ഥാനങ്ങളില്‍ വാഹനങ്ങളുടെ എണ്ണവും റോഡ് ഏരിയയും കൂടുതലായതു കൊണ്ടാണെന്ന് വിദഗ്ധര്‍ പറയുന്നു.

ആന്ധ്രയും കര്‍ണാടകവും വാഹനങ്ങളുടെ എണ്ണത്തിലും റോഡ് ഏരിയയിലും കേരളത്തെക്കാള്‍ മുന്നിലാണെങ്കിലും അപകടങ്ങളുടെ കാര്യത്തില്‍ പുറകിലാണ്. കര്‍ണാടകത്തില്‍ 30, 835 അപകടങ്ങളും ആന്ധ്രാപ്രദേശില്‍ 24, 309 അപകടങ്ങളും 1999ല്‍ നടന്നു. റോഡ് സുരക്ഷയില്‍ കേരളം അലംഭാവം കാട്ടുന്നുവെന്നതിന്റെ തെളിവാണിത്. റോഡപകടങ്ങളുടെ കാര്യത്തില്‍ തമിഴ്നാട് കേരളത്തെക്കാള്‍ മുന്നിലാണെങ്കിലും അപകടങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണത്തില്‍ കേരളമാണ് മുന്നില്‍. തമിഴ്നാട്ടില്‍ 41, 444 പേര്‍ക്കാണ് റോഡപകടങ്ങളില്‍ പരിക്കേറ്റത്. കേരളത്തില്‍ ഇത് 41, 961 ആണ്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ റോഡപകടങ്ങളും അതുവഴിയുണ്ടാകുന്ന മരണങ്ങളും നടക്കുന്നത് കൊച്ചിയിലാണെന്നും എന്‍സിആര്‍ബി കണക്കുകളില്‍ പറയുന്നു. കൊച്ചിയില്‍ നടക്കുന്ന 100 അപകടങ്ങളില്‍ 5.8 എണ്ണവും മരണത്തില്‍ കലാശിക്കുന്നു. ഇക്കാര്യത്തില്‍ സംസ്ഥാനത്തെ മൊത്തം ശരാശരി എട്ട് ശതമാനമാണ്. 1999 വരെ കേരളത്തില്‍ രജിസ്റര്‍ ചെയ്യപ്പെട്ട വാഹനങ്ങളുടെ എണ്ണം 15. 08 ലക്ഷമാണ്.

ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടന്നത് മെയ് മാസത്തിലും ഏറ്റവും കുറച്ച് അപകടങ്ങള്‍ നടന്നത് ജൂണിലുമാണ്. മെയില്‍ 2, 827 റോഡപകടങ്ങളും ജൂണില്‍ 2, 470 റോഡപകടങ്ങളും നടന്നു. വൈകുന്നേരം മൂന്ന് മണിക്കും ആറ് മണിക്കും ഇടയിലാണ് ഭൂരിപക്ഷം അപകടങ്ങളും നടന്നിട്ടുള്ളത്. അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെ ആറ് മണി വരെ നടന്നിട്ടുള്ള അപകടങ്ങളുടെ എണ്ണം കുറവാണെന്നും കണക്കുകളില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+