Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടികളെ സുരേഷ്കുമാറിനോടൊപ്പം വിട്ടു

കൊച്ചി: നിയമയുദ്ധത്തിനൊടുവില്‍ അഛനോടൊപ്പം താമസിക്കാന്‍ കുട്ടികള്‍ക്ക് അനുമതി. ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ.സുരേഷ്കുമാറിനോടൊപ്പം താമസിക്കാന്‍ അദ്ദേഹത്തിന്റെ രണ്ടു കുട്ടികളെ അനുവദിച്ചുകൊണ്ടാണ് സപ്തംബര്‍ 24 തിങ്കളാഴ്ച ഹൈക്കോടതി ഉത്തരവിട്ടത്.

സുരേഷ്കുമാറിനോട് പിണങ്ങി താമസിക്കുന്ന ഭാര്യ സംഗീത സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി വിധിയുണ്ടായത്. ഇരുവരുടെയും മക്കളായ അനന്തു (14) വിനെയും അഭിമന്യു (10) വിനെയും അഛനോടൊപ്പം താമസിക്കാന്‍ കോടതി അനുവദിച്ചു.

കുട്ടികള്‍ സുരേഷ് കുമാറിന്റെ നിയമവിരുദ്ധമായ കസ്റഡിയിലല്ലെന്നും അഛനോടൊത്ത് കുട്ടികള്‍ താമസിക്കുന്നതില്‍ നിയമത്തിന് വിരുദ്ധമായി ഒന്നുമില്ലെന്നും കോടതി വ്യക്തമാക്കി. അഛനോടൊപ്പം പോകാനാണ് തങ്ങള്‍ക്ക് താത്പര്യമെന്ന് കുട്ടികള്‍ വാദം കേള്‍ക്കുന്നതിനിടെ കോടതിയെ ബോധിപ്പിച്ചിരുന്നു.

കുട്ടികള്‍ സുരേഷ്കുമാറിന്റെ നിയമവിരുദ്ധമായ കസ്റഡിയിലാണെന്നും സ്കൂളില്‍ പോകുന്ന വേളയില്‍ കുട്ടികളെ സുരേഷ് തട്ടിക്കൊണ്ടുപോവുകയാണ് ചെയ്തതെന്നും ആരോപിച്ചാണ് സംഗീത ഹര്‍ജി നല്‍കിയത്. അഭിഭാഷകയായ സംഗീത മുന്‍ ഐജി ലക്ഷ്മണയുടെ മകളാണ്.

ജസ്റിസുമാരായ കെ.എസ്.രാധാകൃഷ്ണന്‍, എ.ലക്ഷ്മികുട്ടി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+