ഒരു വിമാനം കൂടി വീഴ്ത്തിയെന്ന് താലിബാന്‍
മോസ്കോ: അഫ്ഗാനിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ കടന്ന അജ്ഞാത ചാരവിമാനം വെടിവച്ചു വീഴ്ത്തിയെന്ന് താലിബാന്‍ ഭരണകൂടം അവകാശപ്പെട്ടു. അഫ്ഗാന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ബക്തെറിനെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ഇതാര്‍-ടാസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്.
സപ്തംബര്‍ 23 ഞായറഴ്ച ഐബക്ക് എന്ന സ്ഥലത്തുവച്ചാണ് വിമാനം വെടിവച്ചുവീഴ്ത്തിയത്. എന്നാല്‍ വിമാനം ആരുടേതാണെന്ന് മനസ്സിലാക്കാന്‍ പറ്റിയിട്ടില്ലെന്ന് ബക്തെറിന്റെ മേധാവി അബ്ദുള്‍ ഹന്മാന്‍ ഹിനത് പറഞ്ഞു.
നേരത്തെ ഒരു അമേരിക്കന്‍ ചാരവിമാനം വെടിവച്ചുവീഴ്ത്തിയെന്നും താലിബാന്‍ അവകാശപ്പെട്ടിരുന്നു. തങ്ങളുടെ ഒരു ചാരവിമാനം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പിന്നീട് അമേരിക്ക സമ്മതിക്കുകയുംചെയ്തു.












Click it and Unblock the Notifications