ഒസാമയെ കാണാനില്ലെന്ന് താലിബാന്‍
ഇസ്ലാമാബാദ്: സൗദി ഇസ്ലാമിക തീവ്രവാദി ഒസാമ ബിന്‍ ലാദനെ കാണാനില്ലെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം പ്രഖ്യാപിച്ചു. ഒസാമയെ കണ്ടുപിടിക്കാന്‍ തിരച്ചില്‍ തുടങ്ങിയിട്ടുണ്ടെന്ന് താലിബാന്‍ വക്താവ് അബ്ദുള്‍ ഹൈ മുതമീന്‍ പറഞ്ഞു.
ഒസാമ രാജ്യം വിടണമെന്ന മുസ്ലിം പണ്ഡിതരുടെ തീരുമാനം പോലും അദ്ദേഹത്തെ അറിയിക്കാന്‍ സാധിച്ചിട്ടില്ലെന്ന് വക്താവ് വ്യക്തമാക്കി. ഞങ്ങള്‍ ഇപ്പോഴും ഒസാമയെ തിരഞ്ഞുകൊണ്ടിരിക്കുകയാണ്. കണ്ടുകിട്ടിയാല്‍ മതപണ്ഡിതരുടെ സന്ദേശംനല്‍കും. അതിനുശേഷം അഫ്ഗാനിസ്ഥാന്‍ വിടണമോ വേണ്ടയോ എന്ന കാര്യം അദ്ദേഹം തീരുമാനിക്കും.
എന്നാല്‍ ഒസാമ താലിബാന്‍ പരമോന്നത നേതാവ് മുല്ല മൊഹമ്മദ് ഒമറിനോടൊപ്പം അഫ്ഗാനിസ്ഥാനില്‍ത്തന്നെ ഒളിവില്‍ കഴിയുകയാണെന്ന് അഫ്ഗാന്‍ പ്രതിപക്ഷസഖ്യത്തിന്റെ വിദേശകാര്യമന്ത്രി ഡോ. അബ്ദുളള പറഞ്ഞു.
അമേരിക്കയില്‍ സപ്തംബര്‍ 11 ചൊവാഴ്ച നടന്ന തീവ്രവാദ ആക്രമണത്തിന്റെ സൂത്രധാരനെന്ന് ആരോപിക്കപ്പെട്ട ഒസാമയെ വിട്ടുകൊടുക്കാന്‍ താലിബാന്‍ മടികാണിച്ചിരുന്നു. എന്നാല്‍ ഒസാമയെ കാണാനില്ലെന്ന താലിബാന്റെ പ്രസ്താവന അമേരിക്ക കാര്യമായെടുത്തിട്ടില്ല.












Click it and Unblock the Notifications