കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുദ്ധം: താലിബാന്‍ നീക്കം തുടങ്ങി

  • By Staff
Google Oneindia Malayalam News

കാബൂള്‍: അമേരിക്കയ്ക്കെതിരായ യുദ്ധത്തിന് അഫ്ഗാനിസ്ഥാന്‍ നീക്കം തുടങ്ങി. 30,000 വരുന്ന അഫ്ഗാനികളെ തലസ്ഥാനത്തും അതിര്‍ത്തികളിലും വിശുദ്ധയുദ്ധത്തിനായി വിന്യസിച്ചിട്ടുണ്ടെന്ന് താലിബാന്‍ പ്രതിരോധ മന്ത്രി മുല്ല ഒബയിദുള്ള അറിയിച്ചു.

വിശുദ്ധയുദ്ധത്തിനായി തയ്യാറായിരിക്കാന്‍ ജനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. അഫ്ഗാനെ ആക്രമിക്കാന്‍ അമേരിക്കയ്ക്ക് യാതൊരു ന്യായീകരണവുമില്ല. മുല്ല ഒബയിദുള്ള പറഞ്ഞു.

മറുഭാഗത്ത് അഫ്ഗാനിസ്ഥാനെതിരെ അമേരിക്കയുടെ സൈനികനീക്കം നടന്നുകൊണ്ടിരിക്കുകയാണ്. ബിന്‍ലാദനെ കാണാനില്ലെന്ന താലിബാന്റെ വെളിപ്പെടുത്തലില്‍ വിശ്വസിക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. ലാദന്‍ എവിടെയുണ്ടെന്ന് അവര്‍ക്കറിയാമെന്ന് ഒരു യുഎസ് പ്രതിരോധ വക്താവ് പറഞ്ഞു. അതേ സമയം ഒസാമ ബിന്‍ ലാദനോട് രാജ്യം വിടാന്‍ നിര്‍ദേശിക്കാനായി അദ്ദേഹത്തെ ഇതുവരെ കണ്ടുകിട്ടിയിട്ടില്ലെന്ന് താലിബാന്‍ ആവര്‍ത്തിച്ചു. ബിന്‍ ലാദന്‍ എവിടെയാണുള്ളതെന്ന് കണ്ടുപിടിക്കാന്‍ ശ്രമം തുടരുകയാണെന്ന് പാക്കിസ്ഥാനിലെ താലിബാന്‍ അംബാസിഡര്‍ അബ്ദുള്‍ സലാം സയീഫ് പറഞ്ഞു.

ഇതിനിടെ ഖാണ്ഡഹാറിലെ യുന്‍ ഓഫീസ് താലിബാന്‍ കയ്യേറി. വാര്‍ത്താ വിനിമയവും നിരോധിച്ചു. യുഎന്നിന്റെ പ്രവര്‍ത്തനങ്ങള്‍ ഇതുകാരണം തടസപ്പെട്ടിരിക്കുകയാണെന്ന് യുഎന്‍ വക്താവ് അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X