Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെന്നൈയില്‍ പെണ്‍വാണിഭ സംഘം പിടിയില്‍

ചെന്നൈ: നഗരത്തിലെ എലൈറ്റ് ക്ലബ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ സംഘത്തെ പൊലീസ് പിടികൂടി.

പെണ്‍വാണിഭ സംഘത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ക്ലബിന്റെ ഉടമയുമായി ബന്ധം സ്ഥാപിച്ചാണ് പൊലീസ് സംഘത്തെ കുരുക്കാന്‍ കെണിയൊരുക്കിയത്. ക്ലബിന്റെ ഉടമസ്ഥനായ ജോസഫ് സെബാസ്റ്യനുമായി ആവശ്യക്കാരന്‍ എന്ന വ്യാജേന ബന്ധം സ്ഥാപിച്ചതിനു ശേഷമായിരുന്നു അറസ്റ്.

നഗരത്തിലെ ടി നഗര്‍ ഭാഗത്തേക്ക് ആവശ്യക്കാരനെ കൂട്ടിക്കൊണ്ടുപോയ സെബാസ്റ്യന്‍ ഒരു പെണ്‍കുട്ടിയെ പരിചയപ്പെടുത്തി. തുടര്‍ന്ന് ഇരുവരെയും പൊലീസ് അറസ്റ് ചെയ്തു.

എലൈറ്റ ്ക്ലബിന്റെ പരസ്യം പത്രങ്ങളില്‍ നേരത്തെ വന്നിരുന്നു. -പരമാനന്ദത്തിനായി എലൈറ്റ് ക്ലബുമായി ബന്ധപ്പെടുക- -- എന്നായിരുന്നു പരസ്യം. ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറും നല്‍കിയിരുന്നു.

ആവശ്യക്കാര്‍ക്കായി വിവിധ സ്കീമുകള്‍ തന്നെ തയ്യാറാക്കിയാണ് ഇവര്‍ പെണ്‍വാണിഭം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. അംഗത്വസംഖ്യയായി 3000 രൂപയും വിവരങ്ങള്‍ അറിയുന്നതിന് 100 രൂപയും നല്‍കുന്നതിന് പുറമെ ഓരോ സ്കീമിനും ആവശ്യക്കാര്‍ പ്രത്യേക പ്രതിഫലവും നല്‍കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+