Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനത്താവള വികസനത്തിന് ചര്‍ച്ച

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനം സംബന്ധിച്ച് ഉന്നതതല ചര്‍ച്ച സംഘടിപ്പിക്കുന്നു.

വിമാനത്താവള വികസനസമിതി രൂപീകരിച്ച സമഗ്ര എന്ന സംഘടനയാണ് സപ്തംബര്‍ 27 വ്യാഴാഴ്ച ചര്‍ച്ച സംഘടിപ്പിക്കുന്നത്. കേന്ദ്ര റെയില്‍വെ സഹമന്ത്രി ഒ. രാജഗോപാല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് വിമാനത്താവള വികസനസമിതി അധ്യക്ഷന്‍ എം. വിജയകുമാര്‍ സപ്തംബര്‍ 25 ചൊവാഴ്ച അറിയിച്ചു.

ഓഹരിയുടമകള്‍ക്ക് കൂടുതല്‍ ലാഭവിഹിതമുണ്ടാക്കുന്നതിന് യാത്രക്കാരെയും വിമാനങ്ങളെയും നെടുമ്പാശേരിക്ക് തിരിച്ചുവിടുന്ന പ്രവണത, ഗള്‍ഫ് യാത്രക്കാരിലുണ്ടായ ഇടിവ് എന്നിവ കാരണം കഴിഞ്ഞ മൂന്ന് വര്‍ഷമായി തിരുവനന്തപുരം വഴിയുള്ള മൊത്തം വിമാനയാത്രക്കാരുടെയും ചരക്കുനീക്കത്തിന്റെയും അളവില്‍ കുറവുണ്ടായിട്ടുണ്ടെന്ന് സമഗ്ര ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.

രാത്രികാല ലാന്‍ഡിംഗിനും ടേക്ക് ഓഫിനുമുള്ള എല്ലാ സൗകര്യങ്ങളുമുണ്ടായിട്ടും അനുമതി നല്‍കപ്പെടുന്നില്ല. മറ്റ് വിമാനത്താവളങ്ങളില്‍ യൂസേഴ്സ് ഫീ ഈടാക്കുമ്പോള്‍ തിരുവനന്തപുരത്തിന് ഇക്കാര്യത്തില്‍ തടസം പാടില്ലെന്നും സമഗ്ര ചൂണ്ടിക്കാട്ടി. മന്ത്രിമാരായ ജി. കാര്‍ത്തികേയന്‍, എം. വി. രാഘവന്‍, എംപിമാരായ വി. എസ്. ശിവകുമാര്‍, വര്‍ക്കല രാധാകൃഷ്ണന്‍, പി. രാജേന്ദ്രന്‍, തിരുവനന്തപുരം മേയര്‍ ജെ. ചന്ദ്ര, കെ. വി. സുരേന്ദ്രനാഥ്, വിമാനത്താവളം ഡയറക്ടര്‍ ഡി. ആര്‍. വെര്‍മാനി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+