കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊല: 2 പേര്‍ അറസ്റില്‍
കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് മണ്ഡലം സെക്രട്ടറിയും ഡിടിഡിസി കൊറിയര്‍ ഉടമയുമായ എം. ബാലകൃഷ്ണന്‍ എന്ന ബാലു (32) വിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേരെ കാസര്‍കോട് പൊലീസ് അറസ്റ് ചെയ്തു.
കേസിലെ രണ്ടും മൂന്നും പ്രതികളായ തെരുവത്ത് സിറാമിക്സ് റോഡിലെ മുഹമ്മദ് ഹനീഫയെന്ന ജാക്കി ഹനീഫ (32), തായലങ്ങാടി ഫോര്‍ത്ത് ക്രോസ് റോഡിലെ ടി.എം.അബ്ദുള്‍ ഹമീദ് (25) എന്നിവരെയാണ് അറസ്റ് ചെയ്തത്. ഒന്നാം പ്രതി ഇക്ബാല്‍ ഒളിവിലാണ്.
കാസര്‍കോട് പൊലീസ് സ്റേഷനില്‍ ലഭിച്ച ഒരു ഫോണ്‍ സന്ദേശത്തെ തുടര്‍ന്നാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്.
കേസിലെ ഒന്നാം പ്രതിയായ ഇക്ബാലിന്റെ പേരില്‍ നാല് കേസുകള്‍ നിലവിലുണ്ട്. ബാലകൃഷ്ണനെ കൊന്നാല്‍ രണ്ട് ലക്ഷം രൂപ നല്‍കാമെന്ന ഒരു അജ്ഞാതസംഘം വാഗ്ദാനം ചെയ്തതിനെ തുടര്‍ന്ന് ഇക്ബാല്‍ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. തന്റെ പിതാവിന്റെ സഹോദരിയുടെ മകനായ ഹമീദിനെ ഇക്കാര്യം ഇക്ബാല്‍ അറിയിച്ചു. കൊലപാതകത്തിന് താന്‍ തയ്യാറല്ലെന്ന് പറഞ്ഞ ഹമീദ് അതിനായി ഹനീഫയെ ഇക്ബാലിന് പരിചയപ്പെടുത്തിക്കൊടുക്കുകയായിരുന്നു.
ബാലകൃഷ്ണന്റെ കൊറിയര്‍ സ്ഥാപനത്തിലെത്തി ബിസിനസിന്റെ പേരില്‍ ചങ്ങാത്തമുണ്ടാക്കിയതിനു ശേഷമാണ് ഇക്ബാലും ഹനീഫും ചേര്‍ന്ന് കൊലപാതകം നടത്തിയത്.












Click it and Unblock the Notifications