സംസ്ഥാനത്ത് ഇന്ന് ബസ് പണിമുടക്ക്
പാലക്കാട്: സംസ്ഥാനത്തെ സ്വകാര്യ ബസ്സുകള്‍ സപ്തംബര്‍ 25 ചൊവാഴ്ച റോഡിലിറങ്ങില്ല. സ്വകാര്യ ബസ്സുകളുടെ നികുതി 80,000 രൂപയില്‍ നിന്ന് 1.20 ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷനാണ് പണിമുടക്ക് നടത്തുന്നത്.
ബസ്സുകളുടെ നികുതി കുത്തനെ വര്‍ദ്ധിപ്പിച്ചത് സ്വകാര്യ ബസ് മേഖലയെ തകര്‍ക്കുമെന്നാണ് ഓര്‍ഗനൈസേഷന്‍ ആരോപിക്കുന്നത്. ഉടന്‍ തന്നെ നികുതി വര്‍ദ്ധന പിന്‍വലിച്ചില്ലെങ്കില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ അനിശ്ചിത കാല സമരം തുടങ്ങുമെന്നും ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.
ഒക്ടോബര്‍ ഒന്നു മുതല്‍ സംസ്ഥാനത്തെ ബസ് നിരക്കില്‍ 25 ശതമാനം വര്‍ദ്ധന വരുത്താന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇതുകൊണ്ട് സ്വകാര്യ ബസ് മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ഇല്ലാതാകില്ലെന്നാണ് ഓര്‍ഗനൈസേഷന്റെ നിലപാട്.












Click it and Unblock the Notifications