കൂത്തുങ്കല്‍ പദ്ധതി: സര്‍ക്കാരിന് നോട്ടീസ്
കൊച്ചി: കൂത്തുങ്കല്‍ വൈദ്യുത പദ്ധതിയുടെ ടണല്‍ കോണ്‍ക്രീറ്റ് ചെയ്യാതെ പദ്ധതി കമ്മിഷന്‍ ചെയ്യാന്‍ സ്വകാര്യ കമ്പനിക്ക് അനുമതി നല്‍കിയ തീരുമാനത്തെ കുറിച്ച് സത്യവാങ്മൂലം നല്‍കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോടും വൈദ്യുതി ബോര്‍ഡിനോടും നിര്‍ദേശിച്ചു.
മൂന്ന് ആഴ്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം നല്‍കണമെന്നാണ് ചീഫ് ജസ്റിസ് ബി.എന്‍.ശ്രീകൃഷ്ണ, ജസ്റിസ് എം.രാമചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. കലൂര്‍ ജോസഫ് സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് വിധിയുണ്ടായത്. കോയമ്പത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എംഎസ് ഇലക്ട്രോ സ്മെല്‍റ്റ്സ് ലിമിറ്റഡ് എന്ന കമ്പനിക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
പദ്ധതി കരാര്‍ ഒപ്പുവെച്ച സാഹചര്യത്തെ കുറിച്ചും സര്‍ക്കാരിന്റെ നിബന്ധനകള്‍ കമ്പനി ലംഘിച്ചതിനെ കുറിച്ചും അന്വേഷണം നടത്താന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കാനും ബന്ധപ്പെട്ടവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.












Click it and Unblock the Notifications