കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യും
കോട്ടയം: കര്‍ഷകരും ന്യൂനപക്ഷ സമുദായക്കാരും നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ഒക്ടോബര്‍ എട്ടിന് ആരംഭിക്കുന്ന കേരള കോണ്‍ഗ്രസ് (ബി) സംസ്ഥാന കണ്‍വെന്‍ഷന്‍ ചര്‍ച്ച നടത്തുമെന്ന് പാര്‍ട്ടി നേതാവ് ആര്‍.ബാലകൃഷ്ണപിള്ള.
സംസ്ഥാനത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്ക്കെതിരെ ശക്തമായ പ്രതികരിക്കേണ്ടതുണ്ട്. ദേശീയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും കേരളത്തിന് ആവശ്യമായ വിഹിതം ഇനിയും പൂര്‍ണമായി ലഭിച്ചിട്ടില്ലെന്ന് സപ്തംബര്‍ 25 ചൊവാഴ്ച പിള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ബസ് ചാര്‍ജ് വര്‍ധിപ്പിക്കാതെ അധികമായി വരുന്ന തൊഴിലാളികളെ പിരിച്ചുവിട്ട് കെഎസ്ആര്‍ടിസി ലാഭകരമാക്കാനാവും. അധികമായി വരുന്ന തൊഴിലാളികള്‍ക്ക് കേരളത്തിലെ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ നല്‍കുന്ന വേതനത്തുക മറ്റ് സംസ്ഥാനങ്ങളിലെ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ നല്‍കുന്നതിനേക്കാള്‍ വളരെയേറെയാണ്.
സ്വകാര്യ ജീപ്പുകളും ടെമ്പോകളും അനധികൃതമായി സര്‍വീസ് നടത്തുന്നത് സര്‍ക്കാര്‍ തടയേണ്ടതുണ്ടെന്നും പിള്ള പറഞ്ഞു.












Click it and Unblock the Notifications