Get Updates
Get notified of breaking news, exclusive insights, and must-see stories!

ബസ് സമരം ജനവിരുദ്ധമെന്ന് മന്ത്രി

കൊച്ചി: സ്വകാര്യ ബസ്സുടമകള്‍ സപ്തംബര്‍ 25 ചൊവാഴ്ച നടത്തിയ സമരം ജനവിരുദ്ധമാണെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ബസ്സുടമകളുടെ സമ്മര്‍ദ്ദ തന്ത്രങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കൊച്ചിയില്‍ വാര്‍ത്താലേഖരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ബസ് സമരം മൂലം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്. സമരം ഇനിയും തുടരുകയാണെങ്കില്‍ കൊച്ചി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ സ്ഥിരം സര്‍വീസ് നടത്താനും കെഎസ്ആര്‍ടിസി ആലോചിച്ചുവരികയാണ് - മന്ത്രി വ്യക്തമാക്കി.

ബസ് നികുതി 50 ശതമാനം വര്‍ദ്ധിപ്പിച്ചത് എല്ലാ കാര്യങ്ങളും പരിഗണനയ്ക്കെടുത്തുകൊണ്ടാണ്. അതിനാല്‍ നികുതി വര്‍ദ്ധനവ് ഒരു കാരണവശാലും പിന്‍വലിക്കില്ല. ബസ്നിരക്ക് എത്ര വേണമെങ്കിലും വര്‍ദ്ധിപ്പിക്കുന്നതില്‍ ബസ്സുടമകള്‍ക്ക് സന്തോഷമാണുള്ളത്. എന്നാല്‍ നികുതി വര്‍ദ്ധിപ്പിക്കാന്‍ പാടില്ല. കേരളത്തിലെ ബസ്സുടമകള്‍ക്ക് വിവിധ സംഘടനകള്‍ ഉണ്ട്. അവയ്ക്കെല്ലാം വിവിധ ആവശ്യങ്ങളാണുന്നയിക്കാനുള്ളത്. ഇവയൊന്നും സര്‍ക്കാര്‍ അംഗീകരിക്കാന്‍ പോകുന്നില്ല - മന്ത്രി വിശദീകരിച്ചു.

ചൊവാഴ്ച രാത്രി 11 മണിവരെ സര്‍വീസ് നടത്താത്ത ബസ്സുകളുടെ പെര്‍മിറ്റ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ കൈക്കൊള്ളാന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

പ്രകൃതി വാതകം (സിഎന്‍ജി) ഉപയോഗിച്ചുള്ള ബസ്സുകളുടെ സാധ്യതകളെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ആലോചിച്ചുവരികയാണ്. തുടക്കമെന്ന നിലയില്‍ ഇത്തരത്തിലുള്ള ബസ്സുകള്‍ കൊച്ചിയില്‍ തുടങ്ങാനാണ് ആലോചിക്കുന്നത്. പിന്നീട് മറ്റുള്ള നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. ഈ പദ്ധതി വിജയമായാല്‍ ധാരാളം ഡീസല്‍ ലാഭിക്കാന്‍ കഴിയുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+